Image

കല കുവൈത്ത് ഓണാഘോഷം സെപ്റ്റംബര്‍ 7,14 തീയതികളില്‍

Published on 29 July, 2018
കല കുവൈത്ത് ഓണാഘോഷം സെപ്റ്റംബര്‍ 7,14 തീയതികളില്‍

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഓണാഘോഷം സെപ്റ്റംബര്‍ 7,14 തീയതികളില്‍ നടക്കും. .മുന്‍ വര്‍ഷങ്ങളിലെ വര്‍ധിച്ച പങ്കാളിത്തം കണക്കിലെടുത്ത്, കഴിഞ്ഞ രണ്ടു തവണയായി കുവൈത്തിനെ രണ്ടു മേഖലകളായി തിരിച്ചാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. അബുഹലീഫ ഫഹാഹീല്‍ മേഖലകളുടെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിനു സബാഹിയയില്‍ വെച്ചും, അബ്ബാസിയസാല്‍മിയ മേഖലകളുടെ ആഘോഷം സെപ്റ്റംബര്‍ 14നു ഖൈത്താന്‍, ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ വെച്ചും നടക്കും. 

പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും, കുട്ടികളുടെയും മെഗാ പരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി അണിയിച്ചൊരുക്കുന്നുണ്ട്. പൂക്കള മത്സരം, വടം വലി, ഗാനമേള, നാടന്‍ പാട്ടുകള്‍ തുടങ്ങി വിവിധ കലാ കായിക പരിപാടികളും, കലാ കുവൈറ്റ് അംഗങ്ങള്‍ തന്നെ പാചകം ചെയ്തു തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കും. എംബസി പ്രതിനിധികള്‍, കുവൈത്തിലെ സാമൂഹ്യമാധ്യമ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും. രണ്ട് മേഖലകളിലായി നടക്കുന്ന ആഘോഷ പരിപാടികളിലും ഓണ സദ്യയിലും 3000 ലധികം പേര്‍ പങ്കെടുക്കും.

ഓണാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി അനില്‍കുമാര്‍ (അബ്ബാസിയ സാല്‍മിയ), അനില്‍ കുക്കിരി (അബുഹലീഫ ഫഹാഹീല്‍) എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും, നിസാര്‍ കെ.വി (അബ്ബാസിയസാല്‍മിയ), നാസര്‍ കടലുണ്ടി (അബുഹലീഫ ഫഹാഹീല്‍) എന്നിവര്‍ കണ്‍വീനര്‍മാരുമായുള്ള വിപുലമായ സ്വാഗതസംഘം രുപീകരിച്ച് പ്രവര്‍ത്തനം നടന്നു വരുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക