Image

വനിതാകമ്മീഷന്‍ അധ്യക്ഷ റിപ്പോര്‍ട്ട് പിന്‍വലിച്ചു മാപ്പു പറയണം: എസ്എംവൈഎം അബുദാബി

Published on 29 July, 2018
വനിതാകമ്മീഷന്‍ അധ്യക്ഷ റിപ്പോര്‍ട്ട് പിന്‍വലിച്ചു മാപ്പു പറയണം: എസ്എംവൈഎം അബുദാബി

അബുദബി: െ്രെകസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ നിരോധിക്കണമെന്നു ശുപാര്‍ശ ചെയ്തു കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച നടപടിയെ സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം) അബുദബി ഘടകം അപലപിച്ചു .

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ റിപ്പോര്‍ട്ട് പിന്‍വലിച്ചു കത്തോലിക്കാ വിശ്വാസ സമൂഹത്തോട് മാപ്പു പറയുവാന്‍ തയാറാകണമെന്നു പ്രസിഡന്റ് ടിന്‍സണ്‍ ദേവസ്യ ആവശ്യപ്പെട്ടു . ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പേരില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നവര്‍ െ്രെകസ്തവ വിശ്വാസങ്ങളെയും സംവിധാനങ്ങളെയും പൊതുസമൂഹത്തിന്റെ മുന്നില്‍ മോശമായി ചിത്രീകരിക്കുവാനാണ് ശ്രമിക്കുന്നതെന്നും ഉത്തരവാദിത്വപ്പെട്ടവര്‍ എത്രയും പെട്ടന്ന് അവരെ ആ സ്ഥാനത്തു നിന്ന് നീക്കണമെന്നും ബിജു ഡൊമിനിക് ആവശ്യപ്പെട്ടു . ബിജു മാത്യു , ടോം ജോസ് , ഷാനി ബിജു , ഡെറ്റി ജോജി , ജിതിന്‍ ജോണി . ജസ്റ്റിന്‍ കെ മാത്യു , നോബിള്‍ കെ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക