Image

'ദര്‍ശനം 2018' വര്‍ണാഭമായി

Published on 29 July, 2018
'ദര്‍ശനം 2018' വര്‍ണാഭമായി

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി സംയുക്ത തിരുനാളിനോടനുബന്ധമായി നടത്തിവരുന്ന മള്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 'ദര്‍ശനം 2018' വര്‍ണാഭമായി. 

ബ്രിസ്‌ബേന്‍ സൗത്ത് സെന്റ് തോമസ് ഇടവക ഇപ്‌സ് വിച്ച് അവേ മരിയ കാത്തലിക് കമ്യൂണിറ്റി, സിഎസ്‌ഐ കമ്യൂണിറ്റി, യാക്കോബായ കമ്യൂണിറ്റി, ഓര്‍ത്തഡോക്‌സ് കമ്യൂണിറ്റി തുടങ്ങിയ വിവിധ ക്രിസ്ത്യന്‍ സഭാ സമൂഹങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കള്‍ച്ചറല്‍ ഫെസ്റ്റില്‍ പങ്കെടുത്തു.

ക്യൂന്‍സ്‌ലാന്‍ഡ് കാബിനറ്റ് മിനിസ്റ്റര്‍ ആന്റണി ലൈനം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോളി കരുമത്തി സ്വാഗതം ആശംസിച്ചു സെന്റ് അല്‍ഫോന്‍സ കാത്തലിക് ചര്‍ച്ച് വികാരി ഫാ. എബ്രഹാം കഴുന്നടിയില്‍, ഫാ. തോമസ് അരീക്കുഴി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സജിത് ജോസഫ് നന്ദി പറഞ്ഞു. കൗണ്‍സിലര്‍ ഫിയോണ കിം പങ്കെടുത്തു. ജോസഫ് കുര്യന്‍, അസിന്‍ പോള്‍, രാജു പനന്താനം, പീറ്റര്‍ തോമസ്, ജോര്‍ജ് വര്‍ക്കി, ജേക്കബ് പുളിക്കോട്, സന്തോഷ് മാത്യു, അജി എടയാര്‍ തുടങ്ങിയവര്‍ ഫെസ്റ്റിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് : ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക