Image

'കിനാവള്ളി'യില്‍ ഗോപന്‍ ആയി സുജിത് രാജ്

Published on 29 July, 2018
'കിനാവള്ളി'യില്‍ ഗോപന്‍ ആയി സുജിത് രാജ്
സുഗീത് ഒരുക്കുന്ന കിനാവള്ളിയില്‍ ഗോപന്‍ ആയി സുജിത് രാജ് എത്തുന്നു. സൗഹൃദത്തിന്റെ മാന്ത്രിക കാഴ്ചകളും പ്രണയത്തിന്റെ സുന്ദരമുഹൂര്‍ത്തങ്ങളുമായി ചിത്രം  പ്രദര്‍ശനത്തിന്.
ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. ഹരീഷ് കണാരനാണ് പ്രധാന വേഷത്തിലെത്തുന്നത്. അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥാവികസനം. ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം.
കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാംശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും നിര്‍വഹിക്കുന്നു.
കലാസംവിധാനം ഡാനി മുനരിസ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ സരിതാ സുശീല്‍. കുമളി, പീരുമേട്, കൊച്ചി,ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക