Image

രാമായണത്തിന്റെ വഴിത്താരകളിലൂടെ (സണ്ണി മാമ്പിള്ളി)

സണ്ണി മാമ്പിള്ളി Published on 28 July, 2018
രാമായണത്തിന്റെ വഴിത്താരകളിലൂടെ (സണ്ണി മാമ്പിള്ളി)
ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള രാമായണകഥ, വൈവിദ്ധ്യമാര്‍ന്ന രൂപഭാവങ്ങളില്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ പ്രചാരം നേടിയിട്ടുണ്ട്.
ബി.സി.മൂന്നാം നൂറ്റാണ്ടിന് ശേഷം കൂട്ടമായി കുടിയേറ്റം നടത്തുകയോ പരസ്പരം ബന്ധം പുലര്‍ത്തുകയോ ചെയ്തിട്ടുള്ള ഭാരതം, തിബറ്റ ബര്‍മ, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നീ ഏഷ്യന്‍ രാജ്യങ്ങളിലാണ് ജനകീയ കലാരൂപങ്ങളായും നാടോടിക്കഥകളായും വിവിധരൂപത്തില്‍ രാമകഥ പ്രചരിച്ചിട്ടുള്ളത്.

വാമൊഴിയായും വരമൊഴിയായും കൈമാറ്റം ചെയ്ത രാമായണത്തിലെ കഥാപാത്രങ്ങളായ രാമനെയും സീതയെയും ലക്ഷ്മണനെയുമെല്ലാം ഓരോരോ രാജ്യങ്ങളിലെയും ജനങ്ങള്‍ താന്താങ്ങളുടെ നാട്ടുകാരായി കണക്കാക്കുന്നു.
ചൈനയില്‍ വിന്‍ടെയ്ന്‍ എന്ന രാജ്യത്തെ ഭരിച്ചിരുന്ന ധീര രാജാവായിട്ടാണ് ശ്രീരാമനെ കരുതുന്നത്. തായ്‌ലാന്റിനെ ഭരിച്ചിരുന്നവര്‍ രാമലക്ഷ്മണന്മാരുടെ പിന്‍തുടര്‍ച്ചക്കാരെന്ന് ആ നാട്ടുകാര്‍ ഇന്നും വിശ്വസിക്കുന്നു.

ശ്രീലങ്കയിലെ 'സീതാവക' എന്ന സ്ഥലത്തുവെച്ചാണ് രാവണന്‍ സീതയെ അപഹരിച്ചതെന്നും, കോട്ടുമലൈ സീതയെ അപഹരിച്ചതെന്നും 'കോട്ടുമലൈ' സീതയെ പാര്‍പ്പിച്ച അശോക വനികയെന്നും അവിടെയുള്ള 'കുര്‍നെകലെ' മല ഹനുമാന്‍ കൊണ്ടുവന്ന ഔഷധമലയാണെന്നും ശ്രീലങ്കക്കാര്‍ വിശ്വസിച്ചു പോരുന്നു.
ഫിലിപ്പൈന്‍സിലെ ബര്‍ ഇന്‍ഗ്വല്‍ എന്ന മനോഹരമായ കുന്ന് ഹനുമാന്‍ കൊണ്ടുവന്ന ഔഷധമലയാണെന്നും അവരുടെ തഞ്ചോംബങ്ക് പട്ടണം അയോധ്യയെന്നും 'കച്ചാപുരി' ലങ്കയുമാണെന്ന് ഫിലിപ്പൈന്‍സുകാര്‍ കരുതുന്നത്. 

ഉത്തരകേരളീയര്‍ക്ക് ഏഴിമലയും ദക്ഷിണകേരളീയര്‍ക്ക് മരുത്വാമലയും ഹനുമാന്‍ കൊണ്ടുവന്ന ഔഷധ മലയാണ.് സീത പെരിയാറില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒളികണ്ണിട്ടു  നോക്കിയ കുറുവനെയും കുറത്തിയെയും സീത ശപിച്ചപ്പോള്‍ അവരുടെ ശിലാരൂപം പൂണ്ട മലകളാണ് ഇടുക്കി അണക്കെട്ട് നില്‍ക്കുന് 'കുറവന്‍ കുറത്തി' മലയെന്നാണഅ കേരളീയ വിശ്വാസം. സീത വസ്ത്രങ്ങള്‍ തോരാനിട്ട സ്ഥലമാണ് ഏലപ്പാറ. രാമനും ലക്ഷ്മണനും സീതക്ക് കാവലിരുന്ന മലകളാണ് അതിനടുത്ത് 'അണ്ണന്‍ തമ്പി'  മലയെന്നും കരുതപ്പെടുന്നു.

രാമായണത്തിലെ കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത ഭാവങ്ങളാണ്. ഓരോ രാജ്യത്തുമുള്ളത് ചൈനയിലെ രാമായണത്തിലെ പ്രധാന കഥാപാത്രം രാവനാണ്. ചെല്ലുന്നിടത്തു നിന്നെല്ലാം വിവാഹബന്ധം സ്ഥാപിച്ച് സേനാബലം കൂട്ടുന്ന ഒരു സേനാനായകനായിട്ടാണ് രാമനെ അവിടെ ചിത്രീകരിച്ചിരിക്കുന്നത്. രാമന്‍ ബുദ്ധന്റെയും, സീതാ യശോധരയുടെയും പുനര്‍ജന്മങ്ങളായി വിവരിക്കുന്ന മറ്റൊരു രാമായണകഥയും ചൈനയില്‍ പ്രചാരത്തിലുണ്ട്.

ബി.സി. 6-9 നൂറ്റാണ്ടുകള്‍ക്കിടയില്‍ ദക്ഷിണേന്ത്യയില്‍ വൈഷ്ണവരായ ആള്‍വാര്‍മാരുടെയും ശൈവരായ നായന്മാരുടെയും നേതൃത്വത്തില്‍ തുടങ്ങിയ ഭക്തി പ്രസ്ഥാനത്തോടെയാണ് ശ്രീരാമന്‍ വിഷ്ണുവിന്റെ അവതാരം മാത്രമല്ല ഈശ്വരനുമാണെന്ന വിശ്വാസം വേരുറച്ചു തുടങ്ങിയത്.

14-ാം നൂറ്റാണ്ടില്‍ ജീവിച്ച രാമാനന്ദന്‍ നേതൃത്വം കൊടുത്ത രാമഭക്തി പ്രസ്ഥാനത്തിലൂടെ ഇന്ത്യയിലെല്ലാം രാമഭക്തി പരന്നു. ഹിന്ദു മതത്തില്‍ നടമാടിയിരുന്ന ക്രൂരമായ ജാതി വ്യവസ്ഥയ്‌ക്കെതിരെയായിരുന്നു രാമഭക്തി പ്രസ്ഥാനം പ്രവര്‍ത്തിച്ചത്. ദൈവത്തിന്റെ മക്കളാണ് എല്ലാവരുമെന്നും ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്നുമുള്ള ആശയം ഭക്തിപ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രാമാണമായിരുന്നു.

രാമഭക്തിയിലും ഹൃദയശുദ്ധിയുമുണ്ടെങ്കില്‍ ഏതു ചണ്ഡാലനും ഉത്കൃഷ്ടനാണ്.  അവരൊന്നും ഇല്ലെങ്കില്‍ ഏതു ബ്രാഹ്മണനും നികൃഷ്ടനാണ്. രാമാനന്ദന്‍ ഉദ്‌ബോധിപ്പിച്ചു. രാമഭക്തി പ്രസ്ഥാനത്തിന്റെ പ്രചാരത്തോടെ രാമനെയും സീതയെയും ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് ദേവാദേവന്മാരായി ആരാധിച്ചു വന്നു.

15-ാം നൂറ്റാണ്ടില്‍ രാമനെ വിഷ്ണുവിന്റെ അവതാരമായും സീതയെ മഹാലക്ഷ്മിയുടെ അവതാരമായും സങ്കല്പിച്ചുകൊണ്ടുള്ള അധ്യാത്മരാമായണം എന്ന കൃതി സംസ്‌കൃതത്തില്‍ എഴുതുകയുണ്ടായി. രാമഭക്തിയും അദൈ്വതസിദ്ധാന്തവും സമന്വയിപ്പിച്ച് രാമനെ പരമാത്മാവായും സീതയെ മായാശക്തിയായും ആദ്ധ്യാത്മ രാമായണത്തില്‍ പ്രകീര്‍ത്തിക്കുന്നു.

ഈശ്വരന്റെ മക്കളാണ് എല്ലാവരുമെന്നും സര്‍വ്വരും സമത്വസ്‌നേഹഭാവത്തോടെ സഹവഹിക്കണമെന്നുമുള്ളതാണ് രാമരാന്ദ്യസങ്കല്പം ഭാരതീയമനസില്‍ നിന്ന് മാഞ്ഞുപോയിരിക്കുന്നതും ഈ രാമരാജ്യസങ്കല്പം തന്നെ.

രാമായണത്തിന്റെ വഴിത്താരകളിലൂടെ (സണ്ണി മാമ്പിള്ളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക