Image

നവാസ് പാലേരിക്കും ശ്രീജിത്ത് വിയൂരിനും മീഡിയ പ്ലസിന്റെ ഹ്യൂമാനിറ്റി സര്‍വീസ് അവാര്‍ഡ്

Published on 27 July, 2018
നവാസ് പാലേരിക്കും ശ്രീജിത്ത് വിയൂരിനും മീഡിയ പ്ലസിന്റെ ഹ്യൂമാനിറ്റി സര്‍വീസ് അവാര്‍ഡ്
ദോഹ : പരസ്യ വിപണന രംഗത്തും ഈവന്റ് മാനേജ്‌മെന്റ് രംഗത്തും ഖത്തറിലും കേരളത്തിലും ശ്രദ്ധേയരായ മീഡിയ പ്ലസ് അഡ്വര്‍ട്ടൈസിംഗ് ആന്‍ഡ് ഈവന്റ് മാനേജ്‌മെന്റ് കമ്പനി ഏര്‍പ്പെടുത്തിയ രണ്ടാമത് ഹ്യൂമാനിറ്റി സര്‍വീസ് അവാര്‍ഡ് പ്രമുഖ ഗായകനായ നവാസ് പാലേരിക്കും മജീഷ്യന്‍ ശ്രീജിത്ത് വിയൂരിനും. പ്രൊഫ. എം.അബ്ദുല്‍ അലി, ഡോ. ശുക്കൂര്‍ കിനാലൂര്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് ഇരുവരേയും അവാര്‍ഡിന് തെരഞ്ഞെടുത്തത്. മീഡിയ പഌിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് മാനവരാശിക്ക് സേവനം ചെയ്യുന്ന യുവപ്രതിഭകളെ ആദരിക്കുന്നത്. 

സ്‌നേഹത്തില്‍ അധിഷ്ഠിതമായ കവിതകളും, മാപ്പിളപ്പാട്ടുകളും സിനിമാ ഗീതങ്ങളുമായി ’നന്മ നിറഞ്ഞ പാട്ടുകള്‍’’ എന്ന പേരില്‍ ഏകാംഗ ഗാനമേളയുമായി മാപ്പിളപ്പാട്ട് രംഗത്ത് സജീവമായ കോഴിക്കോട് സ്വദേശി നവാസ് പാലേരിയുടെ പാട്ടുകള്‍ മനുഷ്യ സ്‌നേഹം, ദേശസ്‌നേഹം, പ്രവാചക സ്‌നേഹ എന്നിവയില്‍ ചാലിച്ചെടുത്തതാണ്.

കലയുടെ സാമൂഹിക ധര്‍മ്മം അടയാളപ്പെടുത്തുന്ന നിരവധി പരിപാടികളിലൂടെ കേരളത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ മാന്ത്രികനാണ് ശ്രീജിത്ത് വിയൂര്‍, ജാല വിദ്യയെ കേവലം വിനോദം എന്നതിലുപരി വിഞ്ജാനവും നന്മകളും കോര്‍ത്തിണക്കി പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയാക്കുന്നതിനുള്ള പ്രായോഗിക പരീക്ഷണങ്ങളാണ് ശ്രീജിത്ത് വിയൂരിനെ ശ്രദ്ധേയനാക്കുന്നത്.

തങ്ങളുടെ കലാപരമായ കഴിവ് ഉപയോഗിച്ചു സമൂഹ നന്മക്ക് നല്‍കി വരുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് ഇരുവരെയും അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഓഗസ്റ്റ് 19 ന് മലപ്പുറം വടക്കാങ്ങരയില്‍ നടക്കുന്ന സൗഹൃദ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക