Image

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു - അബുദാബി സര്‍വീസിന് അനുമതി

ജോര്‍ജ് ജോണ്‍ Published on 26 July, 2018
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു - അബുദാബി സര്‍വീസിന് അനുമതി
ഫ്രാങ്ക്ഫര്‍ട്ട്-അബുദാബി:  കേരളത്തിലെ നാലാമത്തെ അന്തര്‍ദേശീയ എയര്‍പോര്‍ട്ട് കണ്ണൂര്‍ ഈ വരുന്ന സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കും ദമാമിലേക്കും വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയ വിവരം പുറത്ത് വന്നതോടെ അബുദാബി പ്രവാസികള്‍ക്ക് ഇരട്ടി ആഹ്ലാദം. ജെറ്റ് എയര്‍വെയ്‌സ്, ഗോ എയര്‍ വിമാന സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ അറിയിച്ചതാണ് ഇക്കാര്യം.

നിര്‍മ്മാണം പൂര്‍ത്തിയായ കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ്. ഉദ്ഘാടനം സെപ്തംബറില്‍ നടത്താന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തെ വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ കാണുന്നത്. വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെയും അന്താരാഷ്ട്ര വിമാനത്താവളവുമാകും ഇത്. റണ്‍വേ നാലായിരം മീറ്റര്‍ ആകുന്നതോടെ ജംബോ വിമാനങ്ങള്‍ക്കും കണ്ണൂരിലിറങ്ങാം.

കണ്ണൂര്‍ ദോഹ റൂട്ടില്‍ ഇന്‍ഡിഗോയും, കണ്ണൂര്‍ അബുദാബി, കണ്ണൂര്‍ മസ്‌കറ്റ്, കണ്ണൂര്‍ റിയാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും അപേക്ഷിച്ചിട്ടുണ്ടെന്നും ഈ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു - അബുദാബി സര്‍വീസിന് അനുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക