Image

തറവാട് ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Published on 24 July, 2018
തറവാട് ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ ’തറവാട്’ സംഘടിപ്പിച്ച ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ലോകകപ്പ് വിജയി, റണ്ണര്‍ അപ്പ്, ടോപ് സ്‌കോറര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരം. പ്രീ ക്വാര്‍ട്ടറിനു മുന്‍പ് തന്നെ മത്സര സമയം അവസാനിച്ചിരുന്നു. എല്ലാ തറവാട് അംഗങ്ങളും ആവേശത്തോടെ പ്രവചന മത്സരത്തില്‍ പങ്കെടുത്തു. 

ഓരോ വിഭാഗത്തിലും നിരവധി അംഗങ്ങള്‍ ശരിയുത്തരം പ്രവചിച്ചതിനാല്‍ തറവാട്ടിലെ കളിവീട്ടില്‍ വച്ചു വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. അജയഘോഷ് (ലോകകപ് വിജയി) , ഷെറിന്‍ മുരളി (ഫസ്റ്റ് റണ്ണര്‍ അപ്പ്), ഷിജു (ടോപ് സ്‌കോറര്‍) എന്നിവരെ കാരണവര്‍ വി.പി. ശശി വിജയികളായി പ്രഖ്യാപിച്ചു. കാര്യനിര്‍വാഹക സമിതി അംഗങ്ങളായ ത്യാഗരാജന്‍ എസ്, സോണി ഈപ്പന്‍, ഗോപകുമാര്‍ എന്നിവര്‍ നറുക്കെടുപ്പിനു നേതൃത്വം വഹിച്ചു. 

റിപ്പോര്‍ട്ട്: സോണി ജോസഫ് ഈപ്പന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക