Image

ക്രാന്തിക്ക് നവനേതൃത്വം

Published on 21 July, 2018
ക്രാന്തിക്ക് നവനേതൃത്വം

ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ ക്രാന്തിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഷാജു ജോസ് (വാട്ടര്‍ഫോര്‍ഡ്), അഭിലാഷ് ഗോപാലപിള്ള (വെസ്റ്റ് മീത്തു), ജീവന്‍ വര്‍ഗീസ് (ഡബ്ലിന്‍), പ്രീതി മനോജ് (ഡബ്ലിന്‍), അജയ് സി. ഷാജി (ഡബ്ലിന്‍), മനോജ് ഡി മാന്നത് (ഡബ്ലിന്‍), ശ്രീകുമാര്‍ നാരായണന്‍ (കില്‍ഡെയര്‍), അനൂപ് ജോണ്‍ (വാട്ടര്‍ഫോര്‍ഡ്), അഭിലാഷ് തോമസ് (വാട്ടര്‍ഫോര്‍ഡ്), രാജു ജോര്‍ജ് (കോര്‍ക്ക്), സരിന്‍ വി. ശിവദാസന്‍ (കോര്‍ക്ക്), ഒ.ആര്‍. സുരേഷ് ബാബു (ലിമ്മറിക്ക്), ബിനു അന്തിനാട് (ഡബ്ലിന്‍), ബിനു വര്‍ഗീസ് (ഡബ്ലിന്‍), വര്‍ഗീസ് ജോയ് (ഡബ്ലിന്‍), രതീഷ് സുരേഷ് (ഡ്രോഗട), ജോണ്‍ ചാക്കോ (ഡബ്ലിന്‍) എന്നിവരടങ്ങിയ 17 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ക്‌ളോണിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സരിന്‍ വി. ശിവദാസ് അധ്യക്ഷത വഹിച്ചു. മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിനും മറ്റു രക്തസാക്ഷികളെയും അനുസ്മരിച്ചു അനുശോധനപ്രമേയം അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ബിനു വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മനോജ് ഡി മാന്നത് വരവ് ചെലവുകളുടെ റിപ്പോര്‍ട്ടു അവതരിപ്പിച്ചു. തുടര്‍ന്നു ജീവന്‍ വര്‍ഗീസ് സംഘടനയുടെ നിയമാവലിയുടെ കരട്അവതരിപ്പിച്ചു. 

ബിനു അന്തിനാടിന്റെ അധ്യക്ഷതയില്‍ പുതിയ കമ്മറ്റി അംഗങ്ങള്‍ അടുത്ത പ്രവര്‍ത്തനവര്‍ഷത്തില്‍ സംഘടനയെ നയിക്കാന്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ഷാജു ജോസിനെ സെക്രട്ടറിയും അഭിലാഷ് ഗോപാലപിള്ളയെ പ്രസിഡന്റും ജീവന്‍ വര്‍ഗീസിനെ ജോയിന്റ് സെക്രട്ടറിയും പ്രീതി മനോജിനെ വൈസ് പ്രസിഡന്റും അജയ് സി ഷാജിയെ ട്രഷററും ആയി തിരഞ്ഞെടുത്തു. അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഓഡിറ്റര്‍മാരായി ശ്രീ രാജന്‍ ദേവസ്യയെയും ശ്രീമതി അശ്വതി പ്ലാക്കലിനെയും തെരഞ്ഞെടുത്തു. യോഗത്തില്‍ വര്‍ഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട് : ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക