Image

അഭിമന്യു വധം ലോ കോളജ് വിദ്യാര്‍ത്ഥിയായ ക്യാംപസ് ഫ്രണ്ട് നേതാവിനും പങ്ക്

Published on 19 July, 2018
അഭിമന്യു വധം ലോ കോളജ് വിദ്യാര്‍ത്ഥിയായ ക്യാംപസ് ഫ്രണ്ട് നേതാവിനും പങ്ക്

കൊച്ചി: അഭിമന്യു വധക്കേസില്‍ ഒരു പ്രതിയെക്കൂടി പോലീസ് തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശിയും ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് റിഫയെയാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ സ്വകാര്യ ലോ കോളജ് വിദ്യാര്‍ത്ഥിയാണ്. റിഫയെ ഒളിവില്‍ പോകാന്‍ സഹായിച്ച തലശേരി സ്വദേശി ഷാനവാസിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെ 11 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കൊലപാതക സംഘത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുഹമ്മദ് ഒഴികെ മറ്റ് പ്രതികള്‍ ക്യാംപസിന് പുറത്തുനിന്നുള്ളവരാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക