Image

ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ദേവസ്വംബോര്‍ഡ് സുപ്രീം കോടതിയില്‍

Published on 19 July, 2018
ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ദേവസ്വംബോര്‍ഡ് സുപ്രീം കോടതിയില്‍
ശബരിമല പൊതുക്ഷേത്രമെങ്കില്‍ സ്ത്രീവിവേചനം പാടില്ലെന്ന സുപ്രിം കോടതി നിരീക്ഷണം വന്നതിന് പിന്നാലെ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ദേവസ്വംബോര്‍ഡ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. ഇത് സ്ത്രീകളോടുള്ള വിവേചനമായി കാണരുത്. മറിച്ച് ഇത് വിശ്വാസത്തിന്‍റെ ഭാഗമായിട്ടുള്ള വിലക്ക് മാത്രമാണ് എന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വാദം. 
ശബരിമലയെ സംബന്ധിച്ച് സുപ്രീം കോടതിയുടെ നീരിക്ഷണം വന്നതിന് പിന്നാലെ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശന അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അല്ലാത്തപക്ഷം അത് മൗലീക അവകാശങ്ങളുടെ ലംഘനമാകുമെന്നുമായിരുന്നു കേരളാ സര്‍ക്കാരിന്‍റെ നിലപാട്. 
ദേവസ്വംബോര്‍ഡും പുരോഗമനപരമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് വിലക്ക് മാറ്റാന്‍ കഴിയില്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ കൈക്കൊണ്ടത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക