Image

സോഷ്യല്‍ മീഡിയയില്‍ തരംഗമായി നാടന്‍ പി.സി ജോര്‍ജ്ജ് സ്റ്റൈല്‍

Published on 18 July, 2018
സോഷ്യല്‍ മീഡിയയില്‍ തരംഗമായി നാടന്‍ പി.സി ജോര്‍ജ്ജ് സ്റ്റൈല്‍
തൃശൂര്‍ പാലയിക്കര ടോള്‍പ്ലാസ ബാരിയര്‍ അടിച്ചു തകര്‍ത്ത പി.സി ജോര്‍ജ്ജിന്‍റെ ഹീറോയിസം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കഴിഞ്ഞ രാത്രി 11.30നായിരുന്നു ടോള്‍ പ്ലാസയിലെത്തിയ എം.എല്‍.എയോട് ടോള്‍ ചോദിച്ചത്. ഇതില്‍ പ്രകോപിതനായ എം.എല്‍.എ ബാരിയര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. എം.എല്‍.എ മാര്‍ക്ക് ടോള്‍ നല്‍കേണ്ടതില്ല എങ്കിലും തന്നോട് ടോള്‍ ചോദിച്ചതാണ് പി.സിയെ പ്രകോപിപ്പിച്ചത്. വെള്ളപ്പൊക്കം കാരണം ദുരിതം നേരിടുന്ന ജനങ്ങള്‍ക്കിടയിലേക്ക് പോകും വഴിയാണ് ഇമ്മാതിരി പിരിവ് എന്നാണ് പി.സിയുടെ പ്രതികരണം. 
എന്തായാലും പി.സിയുടെ ഹീറോയിസം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 
പാലയിക്കര ടോള്‍ പിരിവിനോട് ജനങ്ങള്‍ക്ക് അല്ലെങ്കില്‍ തന്നെ വലിയ അമര്‍ഷമാണ് ഉള്ളത്. പലപ്പോഴും ജനകീയ പ്രതിഷേങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. സാമാന്തര പാത നിര്‍മ്മിച്ച് ജനങ്ങള്‍ ടോള്‍ പിരിവിന് തുരങ്കം വെയ്ക്കുകയും ചെയ്തിട്ടുണ്ട്. 
എന്തായാലും പി.സിയുടെ പുഞ്ഞാര്‍ സ്റ്റൈല്‍ അക്രമം കണ്ട് തരിച്ച് നില്‍ക്കുകയാണ് തൃശൂരുകാര്‍. അക്രമം കാട്ടിയതിന് ടോള്‍ പ്ലാസ അധികൃതര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക