നോയിഡയില്‍ നിര്‍മാണത്തിലിരിക്കുന്ന ആറു നില കെട്ടിടം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു
Published on 18 July, 2018
നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ ഷാബേരി ഗ്രമത്തില്‍
നിര്‍മാണത്തിലിരിക്കുന്ന ആറു നില കെട്ടിടം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു.
സമീപത്തെ നാലു നിലകെട്ടിടത്തിനു മുകളിലേക്കാണ് തകര്‍ന്നു വീണത്. ചൊവ്വാഴ്‌ച
രാത്രിയാണ് സംഭവം. മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിരവധിയാളുകള്‍
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിനാല്‍
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മുകളിലത്തെ നാലു നിലയാണ് തകര്‍ന്നു
വീണത്.
അപകട സമയത്ത് 12 തൊഴിലാളികളെങ്കിലും ഉണ്ടായിട്ടുണ്ടാവുമെന്ന്
ഫയര്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല