Image

ജോസഫ് മാഷിന്‍റെ കൈവെട്ട് കേസിലെ പ്രതിക്ക് അഭിമന്യുവിന്‍റെ കൊലപാതകവുമായി നേരിട്ട് ബന്ധം

Published on 17 July, 2018
ജോസഫ് മാഷിന്‍റെ കൈവെട്ട് കേസിലെ പ്രതിക്ക് അഭിമന്യുവിന്‍റെ കൊലപാതകവുമായി നേരിട്ട് ബന്ധം
2010 ജൂലൈ നാലിന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായി പ്രൊഫസര്‍ ടി.ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിലെ 13ാം പ്രതിക്ക് അഭിമന്യുവിന്‍റെ കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കൈവെട്ട് കേസിലെ പ്രതിയായ മനാഫിന് അഭിമന്യുവിന്‍റെ കൊലപാതകത്തിന്‍റെ ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. മനാഫ് ഇപ്പോള്‍ ഒളിവിലാണ്. 
പോലീസിന്‍റെ ഈ കണ്ടെത്തലോടെ അഭിമന്യുവിന്‍റെ  കൊലപാതകം എസ്ഡിപിഐ പോപ്പുലര്‍ ഫ്രെണ്ട് തീവ്രവാദി സംഘങ്ങള്‍ ഏറെ വലിയ ഗൂഡാലോചനയോടെയാണ് ചെയ്തത് എന്നാണ് തെളിയുന്നത്. പെട്ടന്നുള്ള പ്രകോപനവും സംഘര്‍ഷവും ഉണ്ടായപ്പോള്‍ സംഭവിച്ചതാണ അഭിമന്യുവിന്‍റെ കൊലപാതകം എന്നാണ് എസ്ഡിപിഐ വാദിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല മഹാരാജാസിലെ എസ്എഫ്ഐ നേതാവിനെ അതും അഭിമന്യുവിനെ കൊലപ്പെടുത്തണം എന്ന് നേരത്തെ ഗൂഡാലോചന നടത്തിയിരുന്നു എന്ന നിലയിലാണ് ഇപ്പോള്‍ കേസ് അന്വേഷണം പുരോഗമിക്കുന്നത്. 
അന്വേഷണത്തെ തടസപ്പെടുത്താന്‍ എസ്.ഡി.പി.ഐ ശ്രമിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേ സമയം പോലീസ് തങ്ങളെ വേട്ടയാടുകയാണ് എന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക