Image

ബോളിവുഡ്‌ നടി റീത്ത ഭാദുരി അന്തരിച്ചു

Published on 17 July, 2018
ബോളിവുഡ്‌ നടി റീത്ത ഭാദുരി അന്തരിച്ചു


മുംബൈ: ബോളിവുഡ്‌, സീരിയല്‍ നടിയും റീത്ത ഭാദുരി (62) അന്തരിച്ചു. മുംബൈയില്‍ ചൊവ്വാഴ്‌ച്ച രാവിലെയായിരുന്നു അന്ത്യം. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ഫെയ്‌സ്‌ബുക്കിലൂടെ നടന്‍ ശിശിര്‍ ശര്‍മ്മയാണ്‌ റീത്തയുടെ മരണവിവരം പുറത്തുവിട്ടത്‌.

പത്തു ദിവസം മുമ്‌ബാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ചൊവ്വാഴ്‌ച്ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ അന്ധേരി ഈസ്റ്റിലെ ചക്കാലയില്‍ സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കും. ഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. മലയാളത്തില്‍ കമല്‍ഹാസന്റെ അരങ്ങേറ്റ ചിത്രമായ കന്യാകുമാരിയിലെ നായികയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക