Image

കനത്തമഴയില്‍ സംസ്ഥാനത്ത്‌ മൂന്നു മരണം

Published on 16 July, 2018
കനത്തമഴയില്‍ സംസ്ഥാനത്ത്‌ മൂന്നു മരണം
കനത്തമഴയില്‍ സംസ്ഥാനത്ത്‌ മൂന്ന്‌ മരണം. കണ്ണൂര്‍, കോഴിക്കോട്‌, ആലപ്പുഴ ജില്ലകളിലാണ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കണ്ണൂര്‍ എടത്തൊട്ടിക്ക്‌ സമീപം കല്ലേരി മലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്‌ക്കു മുകളില്‍ മരം വീണ്‌ യാത്രക്കാരിയായ ആര്യപ്പറമ്പ്‌ കാഞ്ഞിരക്കാട്ട്‌ സിത്താര (20) ആണ്‌ മരിച്ചത്‌. ഓട്ടോ െ്രെഡവര്‍ വിനോദ്‌, മറ്റു സഹയാത്രക്കാരായ സിറിയക്‌, സലീന, പ്രസന്ന എന്നിവര്‍ക്കു പരുക്കേറ്റു.ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ചേര്‍ത്തല മാക്കേക്കടവില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റു മത്സ്യവില്‍പന തൊഴിലാളി മരിച്ചത്‌. മാക്കേക്കടവ്‌ ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്ര (59) ആണു മരിച്ചത്‌. രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. മീനുമായി വീടുകള്‍ കയറി വില്‍ക്കുന്നതിനിടയില്‍, കഴിഞ്ഞ ദിവസത്തെ മഴയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ പിടിക്കുകയായിരുന്നു. ഒരു വീടിനു മുന്നില്‍ പൊട്ടി വീണ കമ്പി, അയയാണെന്നു കരുതി എടുത്തു നീക്കുന്നതിനിടയിലായിരുന്നു അപകടം.

കോഴിക്കോട്‌ മരം കടപുഴകി വീണ്‌ ഓമശ്ശേരി മാനിപുരം കല്ലുരുട്ടി അയ്യത്തന്‍കുന്ന്‌ കല്യാണി (85) ആണ്‌ മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക