Image

കൊല്ലത്ത്‌ ട്രെയിന്‌ തീപിടിച്ചു

Published on 16 July, 2018
കൊല്ലത്ത്‌ ട്രെയിന്‌ തീപിടിച്ചു
കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ വച്ച്‌ അനന്തപുരി എക്‌സ്‌പ്രസിന്‌ തീപിടിച്ചു. മൂന്നു ഫയര്‍ എഞ്ചിനുകളുമായി ഫയര്‍ഫോഴ്‌സ്‌ തീ അണയ്‌ക്കുകയായിരുന്നു. റയില്‍വേ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ എത്തിച്ചേര്‍ന്ന ഫയര്‍ഫോഴ്‌സാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌.

മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ എത്തുന്നതിന്‌ മുമ്പ്‌ തന്നെ ട്രെയിന്‌ തീപിടിക്കുകയായിരുന്നു. ട്രെയിന്റെ എഞ്ചിന്‍ ഭാഗത്താണ്‌ തീപിടിച്ചത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അഗ്‌നിബാധയുണ്ടാക്കുന്നതിനുള്ള കാരണം. ഉച്ചയ്‌ക്ക്‌ 1.50 നായിരുന്നു സംഭവം. ട്രെയിനില്‍ നിന്നും വലിയ തോതില്‍ പുക ഉയരുന്നത്‌ കണ്ടാണ്‌ തീപിടുത്തമുണ്ടായത്‌ അറിഞ്ഞത്‌.

ട്രെയിനില്‍ തീപിടിച്ച സമയത്ത്‌ ബോഗികളില്‍ യാത്രക്കാരുണ്ടായിരുന്നു. ഇവരെ വേഗം തന്നെ സുരക്ഷാ ജീവനക്കാര്‍ പുറത്ത്‌ ഇറങ്ങിയത്‌ കാരണം വലിയ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന്‌ പല സ്‌റ്റേഷനുകളിലും ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക