Image

കൊളോണ്‍ കര്‍ദിനാള്‍ വോള്‍ക്കി കേരളത്തില്‍

Published on 15 July, 2018
കൊളോണ്‍ കര്‍ദിനാള്‍ വോള്‍ക്കി കേരളത്തില്‍

കൊളോണ്‍: ജര്‍മനിയിലെ ഏറ്റവും വലിയ രൂപതയായ കൊളോണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ റെനര്‍ മരിയ വോള്‍ക്കി കേരളത്തിലെത്തി. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കത്തോലിക്കാ ബാവായുടെ ക്ഷണമനുസരിച്ച് അദ്ദേഹത്തിന്റെ അതിഥിയായിട്ടാണ് കര്‍ദ്ദിനാള്‍ വോള്‍ക്കി കേരളത്തിലെത്തിയത്. 

ദൈവദാസന്‍മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 65ാം ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ചു നടക്കുന്ന പരിപാടികളില്‍ മുഖ്യാതിഥിയാണ് കര്‍ദ്ദിനാള്‍ വോള്‍ക്കി. 

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍, കേശവദാസപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി, മാര്‍ ഇവാനിയോസ് വിദ്യാനഗര്‍, മാര്‍ ഈവാനിയോസ് സ്‌നേഹവീട്, സെന്റ് മേരീസ് മലങ്കര സെമിനാരി, പാറശാല രൂപത, കൊച്ചിയിലെ സിഎംഐ ആസ്ഥാനം, മറ്റു രൂപതകളും കര്‍ദ്ദിനാള്‍ സന്ദര്‍ശിയ്ക്കും. 

2011 ഓഗസ്റ്റ് 27 ന് ബര്‍ലിന്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ വോള്‍ക്കിയെ 2012 ഫെബ്രുവരി 18 നാണ് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പാ കര്‍ദിനാളായി ഉയര്‍ത്തി കൊളോണ്‍ അതിരൂപതയുടെ ചുമതല നല്‍കുന്നത്. റോമില്‍ വിദ്യാഭ്യാസത്തിനായുള്ള തിരുസംഘത്തിന്റെ കണ്‍സട്ടള്‍ട്ടന്റും ദൈവാരാധനയ്ക്കുവേണ്ടിയുള്ള തിരുസംഘത്തില്‍ അംഗവുമായ കര്‍ദ്ദിനാള്‍ വോള്‍ക്കിയുടെ കീഴിലാണ് ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണ്‍ കമ്യൂണിറ്റി. 1969ല്‍സ്ഥാപിതമായ കൊളോണ്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ അധ്യക്ഷന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐയാണ്.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക