Image

വനംവകുപ്പ് തന്നെ വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്ന് പി.സി. ജോര്‍ജ്

Published on 15 July, 2018
വനംവകുപ്പ് തന്നെ വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്ന് പി.സി. ജോര്‍ജ്
കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്ന് വ്യക്തമാക്കി പി.സി. ജോര്‍ജ് എംഎല്‍എ. വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ നടപടിയിലൂടെ വനംവകുപ്പിനു ലാഭവും കര്‍ഷകര്‍ക്കു രക്ഷയും ലഭിക്കും. വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം എങ്ങനെ നിയന്ത്രിക്കാമെന്ന് വനംവകുപ്പ് വിദേശത്തു പോയി പഠിക്കണമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.
വന്യമൃഗശല്യം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി സര്‍ക്കാരിനെക്കൊണ്ട് നടപടി എടുപ്പിക്കും. പിണറായി സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്ത് ഒരു മാറ്റം പ്രകടമാകുന്നുണ്ട്. ഇതേ രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകണമെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക