Image

ഡല്‍ഹിയില്‍ പോലീസ്‌ സ്റ്റേഷനില്‍ കൗമാരക്കാരി ആത്മഹത്യചെയ്‌ത നിലയില്‍

Published on 15 July, 2018
ഡല്‍ഹിയില്‍  പോലീസ്‌ സ്റ്റേഷനില്‍ കൗമാരക്കാരി ആത്മഹത്യചെയ്‌ത നിലയില്‍


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിലക്‌ വിഹാര്‍ പോലീസ്‌ സ്റ്റേഷനില്‍ കൗമാരക്കാരിയെ ആത്മഹത്യചെയ്‌ത നിലയില്‍ കണ്ടെത്തി. അയല്‍ക്കാരന്‍ തട്ടിക്കൊണ്ടു പോയ തന്റെ മകളെയാണ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന്‌ കൗമാരക്കാരിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു.
മകളും അയല്‍ക്കാരന്റെ മകനും തമ്മിലുള്ള വിവാഹം നടത്തണമെന്ന്‌ അയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അമ്മ പറഞ്ഞു. മകള്‍ക്ക്‌ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നടത്താന്‍ തയ്യാറല്ലെന്ന്‌ വ്യക്തമാക്കി. പോലീസ്‌ വിളിച്ചതിനെത്തുടര്‍ന്ന്‌ സ്റ്റേഷനില്‍ എത്തിയപ്പോഴാണ്‌ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന്‌ അമ്മ പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക