Image

ഒരുമ പദ്ധതി ആശ്രിതര്‍ക്ക് ഏഴുലക്ഷം രൂപയുടെ സഹായം നല്‍കി

Published on 13 July, 2018
ഒരുമ പദ്ധതി ആശ്രിതര്‍ക്ക് ഏഴുലക്ഷം രൂപയുടെ സഹായം നല്‍കി
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെഐജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗങ്ങളായിരിക്കെ മരിച്ച കുടുംബത്തിനുള്ള സഹായം രണ്ടുപേരുടെ ആശ്രിതര്‍ക്ക് കൈമാറി. 

കോഴിക്കോട് ജില്ലയിലെ പയ്യോളി അയനിക്കാട് സ്വദേശി ജാസ് മഹല്‍ കോറോത്ത് അബ്ദുള്‍ റഹ്മാന്റെ കുടുംബത്തിനുള്ള 3 ലക്ഷം രൂപയുടെ സഹായം പരേതന്റെ ഭാര്യ താജറാക് അയനിക്കാട് ജമാഅത്ത് ഇസ്ലാമി പ്രാദേശിക അമീര്‍ കെ.കെ മുഹമ്മദ്, സെക്രട്ടറി വി.കെ അബ്ദുള്ള, പൊതു പ്രവര്‍ത്തകന്‍ ഹസന്‍ കുട്ടി മാസ്റ്റര്‍ കെഐജി പ്രവര്‍ത്തകരായ ഹമീദ് ഹാജി, നദീര്‍ തീക്കോടി എന്നിവര്‍ ചേര്‍ന്നു പണം കൈമാറി. കൂടാതെ കണ്ണൂര്‍ ജില്ലയിലെ അഴിക്കോട് സ്വദേശി മുഖ്‌റികുന്നത് പവിത്രന്റെ കുടുംബത്തിനുള്ള നാലുലക്ഷം രൂപയുടെ സഹായം പരേതന്റെ ഭാര്യ ബിന്ദു എം.കെയ്ക്കു വളപട്ടണം ജമാഅത്ത് ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ബാസ് മാട്ടൂല്‍ അഴിക്കോട് ഹല്‍ഖ സെക്രട്ടറി ടി.പി. റഷീദ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് സഹായ ധനം കൈമാറി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക