Image

കേന്ദ്ര സര്‍ക്കാരിനെതിരെ ടി.ഡി.പി അവിശ്വാസ പ്രമേയത്തിന്‌

Published on 13 July, 2018
കേന്ദ്ര സര്‍ക്കാരിനെതിരെ ടി.ഡി.പി അവിശ്വാസ പ്രമേയത്തിന്‌

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തെലുങ്ക്‌ ദേശം പാര്‍ട്ടി ഒരുങ്ങുന്നു. പാര്‍ലമെന്റിന്റെ അടുത്ത മണ്‍സൂണ്‍ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ്‌ ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായചന്ദ്രബാബു നായിഡുവിന്റെ ശ്രമം. ദേശീയ മാദ്ധ്യമങ്ങളാണ്‌ ഇത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.

അന്ധ്രാപ്രദേശിന്‌ പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതിനാണ്‌ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്‌. ഈ വര്‍ഷമാദ്യവും കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ടി.ഡി.പി ശ്രമിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ്‌ സമ്മേളനം നിരവധി തവണ മാറ്റിവച്ചതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിന്‌ പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന്‌ കേന്ദ്രം ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഇത്‌ നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ മാര്‍ച്ചില്‍ ചന്ദ്രബാബു നായിഡു എന്‍.ഡി.എ സര്‍ക്കാരില്‍ നിന്നു ടി.ഡി.പി മന്ത്രിമാരെ പിന്‍വലിച്ചിരുന്നു. 2014 ല്‍ സംസ്ഥാനം വിഭജിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്‌ പാലിക്കണമെന്നും സംസ്ഥാനത്തിന്‌ ഉയര്‍ന്ന സാമ്‌ബത്തിക സഹായം നല്‍കണമെന്നുമാണ്‌ ടി.ഡി.പിയുടെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക