Image

സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര നീക്കത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

Published on 13 July, 2018
സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര നീക്കത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി. രാജ്യത്തെയാകെ നിരീക്ഷണ വലയത്തിനുള്ളിലാക്കുന്നതിന്‌ തുല്യമാണ്‌ കേന്ദ്രത്തിന്‍റെ നീക്കമെന്ന്‌ ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്‌ അംഗം മഹുവ മൊയ്‌ത്ര നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതി ഇക്കാര്യം വ്യക്തമാക്കിയത്‌.

വിഷയത്തില്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്‌ കോടതി കേന്ദ്രത്തിന്‌ നോട്ടീസ്‌ അയയ്‌ക്കുകയും ചെയ്‌തു. ജസ്റ്റീസുമാരായ എ.എം.ഖന്‍വീല്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്‌ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ്‌ അംഗങ്ങള്‍. നേരത്തെ, സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‌ `സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ ഹബ്ബ്‌' രൂപീകരിക്കാനുള്ള കേന്ദ്ര നീക്കം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക