Image

ഡോ. കെ.പി. സുധീരയുടെ പുസ്തക പ്രകാശനവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റി ഉദ്ഘാടനവും

Published on 12 July, 2018
ഡോ. കെ.പി. സുധീരയുടെ പുസ്തക പ്രകാശനവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റി ഉദ്ഘാടനവും
ഷാര്‍ജ: പ്രമുഖ സാഹിത്യകാരിയും ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റ വനിതാരത്‌ന പുരസ്‌ക്കാര ജേതാവുമായ ഡോ: കെ പി സുധീരയുടെ പുസ്്തക പ്രകാശനവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റി ഉദ്ഘാടനവും ജുലൈ 13 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലിശേരി സ്വാഗതവും പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍ മുഖ്യ അധ്യക്ഷതയും വഹിക്കും.

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷറഫ് താമരശേരിയുടെ ജീവിത വഴികളിലൂടെയാണ് 'സ്വര്‍ഗവാതില്‍' എന്ന നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. 

പുസ്തകം പ്രകാശനം ഡോ: ഷീന ഷുക്കൂര്‍ (മുന്‍ പ്രോ വൈസ് ചാന്‍സലര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) മോഹന്‍ കുമാറിനു(എസ്‌റ്റേര്‍ണല്‍ അഫൈര്‍സ് എക്‌സികുറ്റീവ്, ഷാര്‍ജ ബുക്ക് അതോറിറ്റി) നല്‍കി നിര്‍വഹിക്കുന്നു. അന്‍വര്‍ നഹ, രമേശ് പയ്യന്നൂര്‍, ഷാബു കിളിതട്ടില്‍, നിസാര്‍ തളങ്ങര, ഇ.കെ. ദിനേശന്‍, സര്‍ഗ്ഗ റോയ്, പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്‍, തുടങ്ങി പ്രമുഖര്‍ ആശംസകള്‍ നേരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക