Image

തോല്‍വിയെ തോല്‍പിക്കാന്‍ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 12 July, 2018
തോല്‍വിയെ തോല്‍പിക്കാന്‍ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
എന്നും പരാജയം, എന്നും പ്രലോഭനം
എന്നോര്‍ത്തു ദുഖിച്ചിരിക്കുവോരേ
പ്രത്യാശയില്‍ പ്രഭ വീണ്ടും പ്രഭാതമായ്
പ്രത്യക്ഷമാകുമെന്നോര്‍ക്കാത്തതെന്തേ,
അര്‍പ്പണബോധവും അദ്ധ്വാനശീലവും
സര്‍വ്വദാ ലക്ഷ്യമതാക്കീടുവിന്‍!

തോല്‍വിയാം പൂജ്യങ്ങള്‍കൊണ്ട് നിര്‍മ്മിച്ചൊരാ
തോരണത്തിന്‍ മാല പൊട്ടിച്ചെറിയുവിന്‍
കര്‍മ്മമാം പുഷ്പങ്ങള്‍ ചേര്‍ത്തിന്നു മറ്റൊരു
നിര്‍മ്മല സുന്ദരഹാരം ചമയ്ക്കുവിന്‍!

റോബര്‍ട്ട് ദ ബ്രൂസെന്ന രാജന്‍ ചിലന്തിയില്‍
നിന്നും പഠിച്ചൊരാ പാഠം ഒക്കോര്‍ക്കുക
പലവട്ടം തോല്‍വികള്‍ സംഭവീച്ചിടിലും
തോല്‍വിയും തോല്‍ക്കുന്ന നാളു വന്നിടും!

കുശവന്‍ തന്‍ കയ്യില്‍ ഉടയുന്ന പാത്രം
രൂപപ്പെടുത്തുന്നു മറ്റൊരു പാത്രമായ്
തിക്തമാം ജീവിതമേകും പരാജയം
ഭൃത്യനായ് കൂടെയുണ്ടാകും ജയങ്ങളില്‍;
ഇതു ജീവിതത്തിന്റെ സാരോപദേശമായ്
ഇനിയെങ്കിലും സ്വീകരിച്ചീടുവിന്‍!!

Ref: Story of Robert the Bruce, King of Scotland learning lesson from a Spider)
Join WhatsApp News
Amerikkan Mollaakka 2018-07-12 18:12:41
ഡോക്ടർ പൂമൊട്ടിൽ സാഹിബ്.. അസ്സലാമു അലൈക്കും 
ബ ള രെ അർത്ഥപൂർണവും പ്രത്യാശ നൽകുന്നതുമായ
കബിത. ബായിച്ചാൽ മനസിലാകുന്ന കബിതകളാണ്
സമൂഹത്തിനു ആബസ്യം .ഇങ്ങളുടെ കബിത ഞമ്മക്ക്
പെരുത്ത് ഇസ്റ്റം. ചാരായ ലഹരിയിൽ പുലമ്പുന്ന
പോലെയുള്ള ആധുനിക കബിത ശശിയുടെ പ്രകാശത്തിൽ
( moonshine?? ) കാൽപ്പനിക കബിതയെ ആക്രമിക്കുമെങ്കിലും
അതൊക്കെ ബോധം ബരുന്ന ബരെയുള്ള
ഒരു ആക്രോശം മാത്രം. ഡോക്ടർ സാഹിബ്
ഇങ്ങക്ക് എന്റെ ഒരു പ്രണാമം.
Sudhir Panikkaveetil 2018-07-12 23:44:55
തോൽവിയെ തോൽപ്പിക്കാൻ വളരെ ഹൃദ്യമായ 
തലക്കെട്ട്.  ആദര്ശസുന്ദരമായ ഒരു കവിത .
ലളിതം അതേസമയം ഗഹനം. എല്ലാ 
അഭിനന്ദങ്ങളും നേരുന്നു. ശരിയാണ് 
 ആധുനിക എന്ന പേരിൽ ഇറങ്ങുന്ന ദുരൂഹത നിറഞ്ഞ
അക്ഷരക്കൂട്ടങ്ങൾ എന്ത് ആസ്വാദ്യതയാണ് പകരുക 
നിങ്ങളുടെ കവിതകൾ മനുഷ്യ മനസ്സിലേക്ക് 
എളുപ്പം എത്തുന്നു. "തോൽവി തോൽക്കുന്ന ഒരു നാൾ" 
എത്ര മനോഹരമായ പ്രതീകാത്മകത...
Easow Mathew 2018-07-13 10:31:48
കവിതയെപ്പറ്റി വളരെ നല്ല ആസ്വാദന വാക്കുകള്‍ എഴുതി എന്നെ പ്രോത്സാഹിപ്പിച്ച അമേരിക്കന്‍ മൊല്ലാക്കയ്കും  സുധീര്‍ പണിക്കവീട്ടിലിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇരുവര്‍ക്കും എല്ലാ നന്‍മകളും നേരുന്നു. Dr. E. M. Poomottil
Jyothylakshmy nambiar 2018-07-13 13:22:38
 വളരെകുറച്ച് അക്ഷരങ്ങൾ ചേർത്ത് വലിയ ഒരു സന്ദേശം വായനക്കാർക്കു നൽകാൻ ഈ കവിതയിലൂടെ കഴിഞ്ഞിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ   .

Old Man thunder 2018-07-13 19:58:26

{Oh, this may have nothing to do with your excellent poem; but this is the way I wanted to react, not to you or to your poem but the ego within me}


Oh, there was a time when I dreamed up to the skies.

A dream I knew I will never accomplish

but one day the sky came down to me,

Alas! Now, what can I do!

Ha Ha! Here comes the downpour my beloved.

All over me in an embrace.

The worms, the frogs, the birds all dancing around

why not here I come to join you.

Here comes the old man thunder, spitting fire and fury

the old man is full of jealousy, he wants to drive me away

here comes the thunder from the house, get inside,

neighbours are watching, they might think you are crazy

no, they are the crazy ones, clad in nylon chains

but I am born free, want to be free and dance free

you are naked she cried out, get inside

no, I am not, I am what I am the way I came

but that stupid thunder old man god he chased me

oh! no, the gods are still powerful

andrew

Easow Mathew 2018-07-13 23:01:37
Wish to thank Jyothilakshmi and Andrew for the encouraging words about the poem. Dr. E.M. Poomottil
EASO JACOB 2018-07-14 14:45:54
പ്രതീക്ഷയുണർത്തുന്ന കവിത! അഭിനന്ദനങ്ങൾ!
എല്ലാ രാത്രിയും അവസാനിക്കുന്നത് സുന്ദരമായ പ്രഭാതത്തിലാണ്!
ഈശോ ജേക്കബ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക