Image

രാജു എബ്രഹാം എം.എല്‍.എ ഫ്രണ്ട്‌സ് ഓഫ് റാന്നി ഡിട്രോയിറ്റിന്റെ സ്വീകരണം ഏറ്റു വാങ്ങി

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 12 July, 2018
രാജു എബ്രഹാം എം.എല്‍.എ ഫ്രണ്ട്‌സ് ഓഫ് റാന്നി ഡിട്രോയിറ്റിന്റെ സ്വീകരണം ഏറ്റു വാങ്ങി
ഡിട്രോയിറ്റ്: പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ നിന്നും വിവിധ രാജ്യങ്ങളിലായി പ്രവാസ ജീവിതം നയിക്കുന്ന ലോകമെമ്പാടുമുള്ള റാന്നി മലയാളികളുടെയും അവരുടെ സുഹൃത്തുക്കളുടെയും കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ ഡിട്രോയിറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍, റാന്നിയുടെ നിയമസഭാ സമാജികനായ രാജു എബ്രഹാം എം.എല്‍.എ.യ്ക്ക് സ്വീകരണം നല്‍കി.

മിഷിഗണിലെ സ്‌റ്റെര്‍ലിങ്ങ് ഹൈറ്റ്‌സിലുള്ള നാഷണല്‍ പാര്‍ട്ടി ഹാളില്‍ വച്ചാണ് സ്വീകരണ ചടങ്ങുകള്‍ നടന്നത്. റാന്നിയില്‍ നിന്നുള്ള തോമസ് ജോര്‍ജിന്റെ (ചാച്ചി) അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ സ്വാഗത പ്രസംഗം നല്‍കിയത് സുരേഷ് തോമസാണ്. അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തില്‍ കൂടി വന്നവരെയെല്ലാം സ്വാഗതം ചെയ്യുന്നതിനൊപ്പം, റാന്നിയെ കുറിച്ചുള്ള ഓര്‍മ്മകളും രാജു എബ്രാഹാം എം.എല്‍.എ.യെ കുറിച്ചും സംസാരിച്ചു.

അതിനു ശേഷം, മാത്യൂസ് ചെരുവില്‍, തോമസ് ജോര്‍ജും (ചാച്ചി) ചേര്‍ന്നു രാജു എബ്രാഹാം എം.എല്‍.എ.യെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

തുടര്‍ന്നു രാജു എബ്രഹാം എം.എല്‍.എ. ഇപ്പോള്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വികസനങ്ങളെ കുറിച്ചും, അദ്ദേഹത്തിന്റെ മണ്ഡലമായ റാന്നിയെ കുറിച്ചും സംസാരിച്ചു. തുടര്‍ന്നു നടന്ന ചോദ്യോത്തരവേളയില്‍, റാന്നിലെ റോഡ് വികസനത്തെ കുറിച്ചും, ശബരിമല എയര്‍പ്പോര്‍ട്ട്, റാന്നി ബസ് സ്റ്റാന്റ് വികസനത്തെ കുറിച്ചുള്ള ചര്‍ച്ചയും നിര്‍ദ്ദേശങ്ങളും നല്‍കി.
ജോസ് ചാക്കോ, സുരേന്ദ്രന്‍ നായര്‍, വിനോദ് കൊണ്ടൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ഈ പരിപാടികള്‍ സംഘടിപ്പിച്ച ചാച്ചിയെ കൂടി വന്നവര്‍ അഭിനന്ദിച്ചു.
ഫോമായുടെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച വിനോദ് കൊണ്ടൂരിനേയും, നിയുക്ത ജോയിന്റ് ട്രഷറര്‍ ജെയിന്‍ മാത്യൂസിനെയും , നിയുക്ത ആര്‍. വി. പി. സുരേന്ദ്രന്‍ നായരേയും ചടങ്ങില്‍ അനുമോദിച്ചു. സ്‌നേഹ വരുന്നിനു ശേഷം പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.
രാജു എബ്രഹാം എം.എല്‍.എ ഫ്രണ്ട്‌സ് ഓഫ് റാന്നി ഡിട്രോയിറ്റിന്റെ സ്വീകരണം ഏറ്റു വാങ്ങി രാജു എബ്രഹാം എം.എല്‍.എ ഫ്രണ്ട്‌സ് ഓഫ് റാന്നി ഡിട്രോയിറ്റിന്റെ സ്വീകരണം ഏറ്റു വാങ്ങി രാജു എബ്രഹാം എം.എല്‍.എ ഫ്രണ്ട്‌സ് ഓഫ് റാന്നി ഡിട്രോയിറ്റിന്റെ സ്വീകരണം ഏറ്റു വാങ്ങി രാജു എബ്രഹാം എം.എല്‍.എ ഫ്രണ്ട്‌സ് ഓഫ് റാന്നി ഡിട്രോയിറ്റിന്റെ സ്വീകരണം ഏറ്റു വാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക