Image

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‌ ഡല്‍ഹിയില്‍ 26 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 12 July, 2018
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‌ ഡല്‍ഹിയില്‍ 26 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‌ ഡല്‍ഹിയില്‍ 26 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരേല പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ്‌ ഭക്ഷ്യവിഷബാധയുണ്ടായത്‌.

വിദ്യാര്‍ഥികളെ സത്യാവാഡി രാജ ഹരീഷ്‌ ചന്ദ്ര ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌. അതേസമയം പ്രാഥമിക ചികിത്സയ്‌ക്കു ശേഷം ചില വിദ്യാര്‍ഥികളെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക