Image

മൂലമറ്റത്ത്‌ ഉരുള്‍ പൊട്ടല്‍

Published on 12 July, 2018
മൂലമറ്റത്ത്‌ ഉരുള്‍ പൊട്ടല്‍


മൂലമറ്റം: മൂലമറ്റത്ത്‌ ഇലപ്പള്ളിയ്‌ക്ക്‌ സമീപം ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ മൂലമറ്റം-വാഗമണ്‍ റോഡില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെടുകയും ഇലപ്പള്ളി മേത്താനം റോഡ്‌ ഒലിച്ചു പോവുകയും ചെയ്‌തു. ഇന്നലെ പുലര്‍ച്ചെ നാലോടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നേക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഇലപ്പള്ളി വടക്കേടത്ത്‌ ബെന്നി, വടക്കേടത്ത്‌ സണ്ണി ഏരിമറ്റത്തില്‍ സാബു അബ്രഹാം എന്നിവരുടെ പുരയിടത്തിലൂടെയാണ്‌ ഉണ്ടായത്‌. റബര്‍, കുരുമുളക്‌, കൊക്കോ, വാഴ, പൈനാപ്പിള്‍ തുടങ്ങിയ കൃഷി ദേഹണ്ഡങ്ങള്‍ നശിക്കുകയും റോഡ്‌ പൂര്‍ണ്ണമായി നശിക്കുകയും ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക