Image

സംഘടനകള്‍ക്ക് കരുത്തുറ്റ നേത്യുത്വം; മാധവന്‍ നായരും ഫിലിപ്പ് ചാമത്തിലും ജെയിംസ് കൂടലും സാരഥികള്‍

തോമസ് ജേക്കബ്ബ് Published on 12 July, 2018
സംഘടനകള്‍ക്ക് കരുത്തുറ്റ നേത്യുത്വം; മാധവന്‍ നായരും ഫിലിപ്പ് ചാമത്തിലും ജെയിംസ് കൂടലും സാരഥികള്‍
ന്യുയോര്‍ക്ക് :അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകള്‍ക്ക് കരുത്തുറ്റ നേത്യുത്വം
മാധവന്‍ നായരും ഫിലിപ്പ് ചാമത്തിലും ജെയിംസ് കൂടലും സാരഥികള്‍.
അമേരിക്കയിലെ   പ്രമുഖ മലയാളി സംഘടനകളുടെ  ദ്വൈവാര്‍ഷീക സമ്മേളനങ്ങള്‍ സമാപിച്ചതോടുകൂടി അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വം നിലവില്‍ വന്നു.
അമേരിക്കന്‍ മലയാളികളൂടെ മാതൃ സംഘടനയായ ഫോക്കാനയെ ശ്രി . മാധവന്‍ നായരും ഫോമയെ ഫിലിപ്പ് ചാമത്തിലും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റിജിയനെ ജെയിംസ്  കൂടലും നയിക്കും.

മൂന്ന് പതിറ്റാണ്ടായി പൊതുപ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായ ശ്രീ. മാധവന്‍ നായര്‍ ന്യൂജേഴ്‌സിയിലെ നാമം എന്ന ഓര്‍ഗനൈസേഷന്റെ പ്രതിനിധിയായാണ്
മല്‍സരിച്ചത്.

വ്യവസായരംഗത്തു പ്രവര്‍ത്തിക്കുന്ന മാധവന്‍ നായര്‍ക്ക് ഓരോ വിഷയത്തിലും
ഒരു നിലപാടുണ്ട് .അതു ഫൊക്കാനയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. മാധവന്‍ നായരുടെ ജയം ഫൊക്കാനയ്ക്കും വളര്‍ച്ചയുടെ പുത്തന്‍ നിലപാട് ഉണ്ടാക്കും എന്നതിന് സംശയം വേണ്ട.

തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം  2005 ല്‍ ന്യൂജേഴ്‌സി ആസ്ഥാനമായി ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് സ്ഥാപനം ആരംഭിച്ചു. ഇന്ത്യന്‍ അമേരിക്കന്‍
മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റും, നാമം സ്ഥാപകനും, എം ബി എന്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്‍സി ഉടമയുമാണ്.
ഭാര്യ ഗീതാ നായര്‍, മക്കള്‍ ഭാസ്‌കര്‍ നായര്‍, ജാനു നായര്‍.

സാമൂഹ്യ സാംസ്‌ക്കാരികരംഗത്തെ സജീവസാന്നിദ്ധ്യവും വ്യവസായിയുമായ ഫിലിപ്പ് ചാമത്തില്‍ ഫോമയുടെ സതേണ്‍ റീജിയന്‍ പ്രതിനിധിയാണ് മത്സരിച്ചത്. ഡാളസ് കേന്ദ്രമായി പ്രമുഖ ബിസിനസ് ഗ്രുപ്പിന്റെ ഉടമ കൂടിയായ ചാമത്തിലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ചാരിറ്റിക്കു മുന്‍ഗണന നല്‍കുമെന്നും സംഘടനയെ അടുത്ത തലത്തിലേക്കുയര്‍ത്തുന്നതിനു പരിശ്രമിക്കുമെന്നും പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഫിലിപ്പ് ചാമത്തില്‍ മൂന്നു പതിറ്റാണ്ടോളം അമേരിക്കന്‍ എയര്‍ലൈന്‍സില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദോഗസ്ഥനായിരുന്നു. 15 വര്‍ഷമായി ഹെല്‍ത്ത് കെയര്‍
സ്ഥാപനം നടത്തുന്നു. ഭാര്യ ഷൈനിയാണ് അതിനു ചുക്കാന്‍ പിടിക്കുന്നത്. മൂന്നു പുത്രന്മാര്‍.

പ്രമുഖ സമുഹ്യ പ്രവര്‍ത്തകനായ ജെയിംസ് കൂടല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യുസ്റ്റണ്‍ പ്രോവിന്‍സില്‍ നിന്നുമാണ് അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ഇരുപത്തിരണ്ടു വര്‍ഷം ഗള്‍ഫ് മേഖലയില്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാനിഗ്ധ്യമായിരുന്ന ജെയിംസ് കുടല്‍ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബ്ബല്‍ ട്രഷറായും നോര്‍ക്ക ഉപദേശകസമിതി അംഗമായും പ്രവര്‍ത്തിച്ചീട്ടുണ്ട്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പ്രാവസി പ്രശ്‌നങ്ങളിലും സജീവ സാന്നിധ്യമായ ശ്രി. കൂടലിന്റെ നേത്യുത്വം മലയാളി കൗണ്‍സിലിന് പുതിയ ദിശാബോധം നല്‍കാന്‍ സഹായിക്കും. പ്രാവാസി സംഘടനകളുടെ ഇടയില്‍ കൂടുതല്‍ ഐക്യം കൊണ്ടു വരുന്നതിനും യുവാക്കളെ കൂടുതല്‍ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കുകയാണ് മുഖ്യ ലക്ഷ്യമെന്ന് കൂടല്‍ പറഞ്ഞു.

പത്തനംതിട്ട  കൂടല്‍ സ്വദേശിയായ ജെയിംസ് കൂടല്‍ ഇരുപത്തിരണ്ട് വര്‍ഷം ബഹറൈനിലെ പ്രവാസ ജീവിതത്തിനു ശേഷമാണ് അമേരിക്കയില്‍ എത്തിയത്. ഹ്യൂസറ്റണ്‍ കേന്ദ്രമായി ബിസിനസ് നടത്തുന്ന ശ്രീ. കൂടലിന് കേരളത്തിലെ ജനപ്രതിനിധികളുമായുള്ള ബന്ധം പ്രവാസി പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് സഹായകരമാകും. ഭാര്യ പ്രിന്‍സി ജെയിംസ്, മക്കള്‍ ആകാശ് ജെയിംസ്, ആര്യാ മേരി.


മാധവന്‍ നായര്‍ (പ്രസിഡന്റ് , ഫോക്കാന)

ഫിലിപ്പ് ചാമത്തില്‍ (പ്രസിഡന്റ്,ഫോമ)

  ജെയിംസ് കൂടല്‍( പ്രസിഡന്റ് ,വേള്‍ഡ് മലയാളി കൗണ്‍സില്‍)
സംഘടനകള്‍ക്ക് കരുത്തുറ്റ നേത്യുത്വം; മാധവന്‍ നായരും ഫിലിപ്പ് ചാമത്തിലും ജെയിംസ് കൂടലും സാരഥികള്‍
Join WhatsApp News
john Isac phlip 2018-07-12 11:13:54

Madhavan was not even a valid candidate for election(he withdraw his nair Namam organization from Fokan INFRONT OF THIS ELECTION COMMISIONERS during last election dispute time & new so called "Narmam"(old wine in new bottle) is not even an year in FOKANA to become a valid candidate), useless election officials accepted him based on ?.

Kirukkan Vinod 2018-07-12 13:34:25
There wont be any use for the community from FOKANA until all the old faces are out from the positions. 
Unfortunately, we will have to see 3 faces all the time for the next 2 years for everything for cheap publicity.
Really shame!
Thomaskutty Kuttipala 2018-07-12 14:04:32
Do not compare Foma-Fokana & world malaylee council. They are not at all equal. World Malayalee council is very tiney just like a small Mouse infront of big Fokana & Foma. World malayalee is like a living room organization with some very small group of people from New Jersey & Texas, just a type of boasting organization saying we are like "Puli Murugan". Really its leaders are like paper tigers. Other wise enquire and reasearch, you will find the truth.  This year actually the real election were made only on FOMAA. All other elections were just corrupted and invalid.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക