Image

പിണറായി വിജയന് സ്വീകരണവും, ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വെള്ളിയാഴ്ച

സൈമണ്‍ മുട്ടത്തില്‍ Published on 11 July, 2018
പിണറായി വിജയന് സ്വീകരണവും, ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വെള്ളിയാഴ്ച
ചിക്കാഗോ: ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച് അമേരിക്കയിലെത്തിയിരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ചിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു. ജൂലൈ 13-ന് വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയ ഓഡിറ്റോറിയത്തില്‍ (7800 Lyons ST. MortonGroove, IL 60053) വച്ച് നടക്കുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ചിക്കാഗോയിലെ എല്ലാ മലയാളികളേയും സാദരം ക്ഷണിക്കുന്നതായി ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

കേരള മുഖ്യമന്ത്രിയായതിനുശേഷം ആദ്യമായി ചിക്കാഗോയിലെത്തുന്ന സഖാവ് പിണറായി വിജയന് വര്‍ണ്ണപ്പകിട്ടാര്‍ന്ന സ്വീകരണ പരിപാടികളാണ് ഒരുക്കുന്നത്. സ്വീകരണ പരിപാടികളിലേക്കും തുടര്‍ന്നുള്ള പൊതുസമ്മേളനത്തിലും മലയാളി സമൂഹത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. അനിരുദ്ധന്‍ (630 853 2700), ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് (ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ്) 847 736 0438, ജസി കുര്യന്‍ (773 510 2661), സിറിയക് കൂവക്കാട്ടില്‍ (630 673 3382), സന്തോഷ് നായര്‍ (312 730 5112), പ്രവീണ്‍ തോമസ് (847 769 0050), വിജി എസ്. നായര്‍ (847 962 0749).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക