Image

കുടുംബ പ്രേക്ഷകരുടെ കുറവ് സിനിമാ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി: സംവിധായകന്‍ നിഷാദ്

Published on 11 July, 2018
കുടുംബ പ്രേക്ഷകരുടെ കുറവ് സിനിമാ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി: സംവിധായകന്‍ നിഷാദ്
ഫിലഡല്ഫിയ: കുടുംബ പ്രേക്ഷകര്‍ തീയറ്ററിലെത്തുന്നില്ല എന്നാതാണു സിനിമാ രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു സംവിധായകനും തിരക്കഥാക്രുത്തുമായ എം.എ നിഷാദ്. കുടുംബ പ്രേക്ഷകര്‍ ടിവിക്കു മുന്നിലിരുന്ന് സീരിയയലുകള്‍ കാണുകയാണ്. അതാകട്ടെ സാമാന്യ ബുദ്ധിക്കു നിരക്കാത്ത കഥകളും വെറുപ്പും നാത്തൂന്‍ പോരും അവിഹിതവും പകയും മാത്രം.

സിനിമാ പ്രതിസന്ധി ഒരര്‍ഥത്തില്‍ പ്രേക്ഷകര്‍ക്കാണ്. കലാമൂല്യമില്ലാത്ത സീരിയല്‍ കണ്ട് കഴിയേണ്ടി വരുന്നു. സിനിമക്കുകുടുംബ പ്രേക്ഷകരില്ലാത്തതിനാല ആ വിടവ് നികത്തുന്നത് യുവതലമുറയാണ്. അപ്പോള്‍ പിന്നെ അവരെ ആകര്‍ഷിക്കുന്ന കഥകളും ഇറങ്ങുന്നതില്‍ അതിശയിക്കാനില്ല-ഫൊക്കാന കണ്‍ വന്‍ഷനില്‍ പങ്കെടുക്കവെ അദ്ധേഹം പറഞ്ഞു.

കഥയും തിരക്കഥയും എഴുതി സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ബഹുമുഖ പ്രതിഭയാണ് നിഷാദ്. കിണര്‍ എന്ന സിനിമയുടെ തിരക്കഥക്ക് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു. ഒരാള്‍ മാത്രം എന്ന സിനിമയില്‍ നിര്‍മ്മാതാവും സത്യന്‍ അന്തിക്കാടിന്റെ കൂടെ സഹസംവിധായകനുമായി സിനിമാ രംഗം പഠിച്ചു. തുടര്‍ന്ന് പ്രുഥ്വിരാജിനെ നായകനാക്കി 'പകല്‍.കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ആണ് 'പകല്‍.'

കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെ 'വൈരം.'മകളെ നഷ്ടമായ മാതാപിതാക്കളുടെ, പ്രതികാരദാഹിയായ ഒരു അച്ഛന്റെ കഥയാണു 'വൈരം.'മാലിന്യക്കൂമ്പാരത്തിനു നടുവില്‍ ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ കഥ പറയുകയാണ് 'നഗരം.'

എല്ലാം വിജയം. പക്ഷെ മമ്മൂട്ടി കൂടി അഭിനയിച്ച കൊമേര്‍ഷ്യല്‍ ചിത്രം ബെസ്റ്റ് ഓഫ് ലക്ക് ആകട്ടെ പരാജയപ്പെടുകയും ചെയ്തു എന്നതാണു വിരോധാഭാസം.
പുതുതായി ഒരു പ്രണയ കഥയുടെ പണിപ്പുരയിലാണ്. കൊമേര്‍ഷ്യല്‍ ആണ്.
ആദ്യമായാണ് അമേരിക്കയിലെത്തുന്നത്.

സുരേഷ് ഗോപി നായകനായ ആയുധവുംനിഷാദ് സംവിധാനം ചെയ്ത ചിത്രമാണ്. 'നമ്പര്‍ 66 മധുര ബസ്' തടവുപുള്ളിയുടേയും അവന്റെ കുടുംബത്തിന്റെയും മറ്റ് സാമൂഹിക പ്രശ്നങ്ങളുമാണ് മുന്നോട്ട് വെക്കുന്നത്.

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

പുനലൂരില്‍ ജനനം. കുടുംബം - ഭാര്യ ഫസീന, മക്കള്‍ ഇമ്രാന്‍ നിഷാദ്, ഹിബാ സല്‍മ.
കുടുംബ പ്രേക്ഷകരുടെ കുറവ് സിനിമാ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി: സംവിധായകന്‍ നിഷാദ്കുടുംബ പ്രേക്ഷകരുടെ കുറവ് സിനിമാ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി: സംവിധായകന്‍ നിഷാദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക