Image

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച കട്ടിപ്പാറയില്‍ കോഴിക്കോട് ജില്ലാ അസോസിയേഷന്റെ അടിയന്തിര സഹായം

Published on 11 July, 2018
ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച കട്ടിപ്പാറയില്‍ കോഴിക്കോട് ജില്ലാ അസോസിയേഷന്റെ അടിയന്തിര സഹായം

കുവൈത്ത് സിറ്റി: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ കോഴിക്കോട് ജില്ലാ അസോസിയേഷന്‍ അടിയന്തിര സഹായം വിതരണം ചെയ്തു. ഉരുള്‍പൊട്ടിയ മൂന്നു പ്രദേശങ്ങളിലും സഹായ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നു. കൂടുതല്‍ ജീവഹാനി നേരിട്ട വെട്ടി ഒഴിഞ്ഞ തോട്ടത്തിലെ സ്‌കൂളില്‍ കഴിയുന്ന കുടുംബങ്ങള്‍, കട്ടിപ്പാറയിലെ ഷെല്‍റ്ററില്‍ കഴിയുന്ന കുടുംബങ്ങള്‍, ചമ്മല്‍ പ്രദേശത്തുള്ളവര്‍ എന്നീ നാല്‍പതു കുടുംബങ്ങള്‍ക്കാണ് അടിയന്തിര സഹായം നല്‍കിയത്. 

ജനറല്‍ സെക്രട്ടറി അബ്ദുള്‍ നജീബ്.ടി.കെ, രക്ഷാധികാരി ഹമീദ് കേളോത്ത്, ജോയിന്റ് ട്രഷറര്‍ അഷ്‌റഫ് കണ്ടി, കാരുണ്യം സെക്രട്ടറി ശിവദാസ് പിലാക്കാട്ട്, സാല്‍മിയ ഏരിയ പ്രസിഡന്റ് ജിനീഷ്, അസോസിയേഷന്‍ മുന്‍ ഭാരവാഹി ശശിധരന്‍ കോവിലേരി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കട്ടിപ്പാറയിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു. 


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക