Image

നവയുഗം പ്രവര്‍ത്തകരുടെ കാത്തിരിപ്പ് വെറുതെയായി; തിരികെ വരാത്ത ലോകത്തിലേയ്ക്ക് സുല്‍ത്താന്‍ യാത്രയായി.

Published on 10 July, 2018
നവയുഗം പ്രവര്‍ത്തകരുടെ കാത്തിരിപ്പ് വെറുതെയായി; തിരികെ വരാത്ത ലോകത്തിലേയ്ക്ക് സുല്‍ത്താന്‍ യാത്രയായി.
അല്‍ഹസ്സ/ കൊല്ലം: വെക്കേഷന് പോയിട്ട്, തിരികെ വരാന്‍ തയ്യാറെടുക്കവേ, പെട്ടെന്നുണ്ടായ കടുത്ത ഹൃദയാഘാതം മൂലം പ്രവാസി നാട്ടില്‍ മരണമടഞ്ഞു.

കൊല്ലം പള്ളിമുക്ക്, പഴയാറ്റിന്‍കുഴി പി.ടി നഗറില്‍ താമസക്കാരനായ മുഹമ്മദ് സുല്‍ത്താനാണ് മരണമടഞ്ഞത്. 52 വയസ്സായിരുന്നു പ്രായം.

നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സയില്‍ രൂപീകരിച്ച കാലം മുതല്‍ സജീവപ്രവര്‍ത്തകനായിരുന്ന സുല്‍ത്താന്‍, നവയുഗം ഹുഫൂഫ് മേഖലയിലെ സുഖൈഖ് യൂണിറ്റ് കമ്മിറ്റി അംഗമാണ്. നവയുഗം സുഖൈഖ് യൂണിറ്റ് സെക്രട്ടറി സിയാദിന്റെ ജ്യേഷ്ഠസഹോദരനുമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം നവയുഗം പ്രവര്‍ത്തകരെ ഏറെ ദുഃഖത്തിലാക്കി.

അല്‍ഹസ്സയില്‍ പതിനഞ്ചുവര്‍ഷത്തിലധികമായി പ്രവാസിയായ സുല്‍ത്താന്‍, െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു. ആറു മാസങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന്, നവയുഗം പ്രവര്‍ത്തകരുടെ സഹായത്തോടെ ബൈപാസ് സര്‍ജറി നടത്തിയിരുന്നു. തുടര്‍ന്ന് നാട്ടില്‍ വിശ്രമിച്ചു ആരോഗ്യം വീണ്ടെടുക്കാനായാണ് അദ്ദേഹം വെക്കേഷന് പോയത്. നാട്ടിലെ തുടര്‍ചികിത്സയും,വിശ്രമജീവിതവും മൂലം ആരോഗ്യം മെച്ചപ്പെട്ട അദ്ദേഹം, ഇന്നത്തെ ഫ്‌ലൈറ്റില്‍ സൗദിയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടനെത്തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് വീടിനടുത്തുള്ള പള്ളിയില്‍ സംസ്‌ക്കരിച്ചു.

ഷൈനിയാണ് സുല്‍ത്താന്റെ ഭാര്യ. ഇജാസ്, യാസിം, ഷിഫാന എന്നിവര്‍ മക്കളാണ്.

മുഹമ്മദ് സുല്‍ത്താന്റെ വിയോഗത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

നവയുഗം പ്രവര്‍ത്തകരുടെ കാത്തിരിപ്പ് വെറുതെയായി; തിരികെ വരാത്ത ലോകത്തിലേയ്ക്ക് സുല്‍ത്താന്‍ യാത്രയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക