Image

ഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രി

Published on 08 July, 2018
ഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രി
ഫിലഡല്‍ഫിയ: മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മന്ത്രിമാരാരയ കെ. കെ. ശൈലജ ടീച്ചറിനെയും കടകമ്പള്ളി സുരേന്ദ്രനെയും രാഷ്ട്രീയ മത സാഹിത്യ നേതാക്കളെയും ഒരേ വേദിയില്‍ അണിനിരത്തി ചരിത്രത്തിലേക്ക് നടന്നു കയറി ഫൊക്കാനയുടെ പതിനെട്ടാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന് തിരശീല വീണു. നടി ഷീലയും ജഗദീഷും  നയിച്ച സര്‍ഗസന്ധ്യ ഹ്രുദ്യമായ കൊട്ടിക്കലാശമായി.

തുടക്കത്തിലെ ആലസ്യം വിട്ട് മികവുറ്റ രീതിയില്‍ ജനഹ്രുദയം കവര്‍ന്നാണു കണ്‍ വന്‍ഷന്‍ കൊടി ഇറങ്ങിയത്. പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, കണ്‍ വന്‍ഷന്‍ ചെയര്‍ മാധവന്‍ ബി. നായര്‍ എന്നിവര്‍ക്കും ഭാരവാഹികള്‍ക്കും ഇത് അഭിമാന മുഹൂര്‍ത്തം

ഫിലഡല്‍ഫിയയിലെ വാലിഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന പ്രൊഢഗംഭീരമായ ചടങ്ങില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തിയതോടെ മൂന്നുദിവസങ്ങളിലായി നടന്നുവന്ന അമേരിക്കന്‍ മലയാളികളുടെ അന്താരാഷ്ട്ര സംഗമം പരിസമാപ്തിയിലേക്കു കടന്നു.

എം.എല്‍.എമാരായ ചിറ്റയം ഗോപകുമാര്‍, വി.പി. സജീന്ദ്രന്‍, ഇന്ത്യന്‍ കോണ്‍സുലേറ്റിലെകോണ്‍സുല്‍ ദേവദാസന്‍ നായര്‍, സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി, കോന്നി അഡ്വ. സനല്‍കുമാര്‍, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന സ്ഥാപക പ്രസിഡന്റ് ഡോ. അനിരുദ്ധന്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷന്‍ ഹാളില്‍ ബാങ്ക്വറ്റ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

ഡോ. അനിരുദ്ധന്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണ്ണായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വികാരനിര്‍ഭരമായ ഓര്‍മ്മകളിലൂടെ സദസിനു പരിചയപ്പെടുത്തി. ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ പ്രതിപക്ഷ നേതാവിന്റെ പ്രൗഢോജ്വമായ രാഷ്ട്രീയ വിജയഗാഥയുടെ ചരിത്രസംഭവങ്ങളിലൂടെയും ഓര്‍മ്മകള്‍ പുതുക്കി രമേശ് ചെന്നിത്തലയെ സ്വാഗതം ചെയ്തു

ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു തന്റെ ശ്രദ്ധേയമായ പ്രസംഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനു മാത്രു സംഘടനയായ ഫൊക്കാന മുന്‍ കൈ എടുക്കണം.അമേരിക്കയില്‍ രണ്ട് മലയാളി സംഘടനകള്‍ക്ക് പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒന്നായാല്‍ നന്നാകും. ഒന്നിച്ചു നിന്നാലെ കൂടുതല്‍ കാര്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനാകൂ.

അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും അറിയപ്പെടുന്ന സംഘടനയാണു ഫൊക്കാന. ഇ.സി.ജി. സുദര്‍ശനപ്പോലുള്ളവരെ സംഭാവന ചെയ്ത മലയാളികല്‍ ഈ രാജ്യത്തും നിസ്തുലമായ സേവനങ്ങള്‍ നല്‍കുന്നു.

ഭാഷയും സംസ്‌കാരവുമാണു നമ്മുടെ മേല്‍ വിലാസം. അതില്ലാതായാല്‍ നാം മേല്‍ വിലാസമില്ലാത്തവരാകും. അതിനാല്‍ പുതിയ തലമുറയെ നാടുമായി ബന്ധിപ്പിക്കാന്‍ ഭാഷയും സംസ്‌കാരവും കൈമാറാന്‍ ഫൊക്കാന പോലുള്ള സംഘടനകള്‍ ശ്രമിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതവും പി.ആര്‍.ഒ ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദിയും പറഞ്ഞു. ഫൊക്കാന വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ട്രഷറര്‍ ഷാജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ആയിരുന്നു സമാപന പരിപായിലെ അവതാരകന്‍. ഡോ. രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ് എന്നിവര്‍ എംസിമാര്‍.

ആസംസകള്‍ക്ക് ശേഷം വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം നല്കി. ഫൊക്കാനയുടെ ബഹുമതി ഫലകം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രസിഡന്റ് തമ്പി ചാക്കോ നല്കി. ചെന്നിത്തലയുടെ പുത്രന്‍ ഐ.എ.എസ്. നേടിയ രമിത്തിനെയും ഫലകം നല്കി ആദരിച്ചു

വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്കി. ഫൊക്കാനയുടെ അവാര്‍ഡുകളും സമ്മാനിച്ചു

അതിനുശേഷം ഫൊക്കാനയുടെ പുതിയ ഭാരവാഹികള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് കോരത് സത്യവാചകം ചൊല്ലിക്കൊടുത്തു.

എല്ലാവരെയും ഒന്നിച്ച് സൗഹ്രുദപൂര്‍ണമായി ഫൊക്കാനയെ നയിക്കുമെന്നു പുതിയ പ്രസിഡന്റ് മാധവന്‍ ബി. നായര്‍ പറഞ്ഞു. സംഘടനക്കു വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ക്രമീകരണങ്ങള്‍ നടത്തും.

അതേ സമയം അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് ലീല മാരേട്ട് പറഞ്ഞു. ചിക്കാഗോയില്‍ നിന്ന് അനില്‍കുമാര്‍ പിള്ള, ഫ്ലൊറിഡയില്‍ നിന്ന് രാജന്‍ പടവത്തില്‍, തുടങ്ങിയവരും രംഗത്തെത്തുണ്ട്.

നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ രമേശ് ചെന്നിത്തല, ഇലക്ഷനില്‍ പരാജയപ്പെട്ട ലീല മാരേട്ടിനെ ആശ്വസിപ്പിച്ചു. ഇനിയും അവസരങ്ങള്‍ വരും. കെ.എസ്.യു ഉണ്ടായത് ലീലയുടെ പിതാവ് തോമസ് സാറിന്റെ ട്യൂട്ടോറിയലിലായിരുന്നു.

ഫൊക്കാനയുടെ ഇലക്ഷനില്‍ തോറ്റതില്‍ വിഷമിക്കരുത്. എല്ലാം ശരിയാകും. കോണ്‍ഗ്രസുകാരിയെന്ന നിലയില്‍ അഭിമാനത്തോടെ പോകണം- അദ്ദേഹം പറഞ്ഞു.

(കൂടുതല്‍ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും കുഞ്ഞാപ്പിയുടെ വിലയിരുത്തലും വരും ദിനങ്ങളില്‍) 
ഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രിഫൊക്കാന സമ്മേളനത്തിനു ഉജ്വല സമാപ്തി;ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക