ഡബ്ലിന്‍: ക്രാന്തിയുടെ വാര്‍ഷിക പൊതുയോഗം ജൂലൈ 14 ന് (ശനി) ഡബ്ലിനിലെ ക്ലോണി വില്ലേജിലുള്ള റോയല്‍ മീത്തു പിച്ച് ആന്‍ഡ് പുട്ട് ക്ലബ് ഹാളില്‍ വൈകുന്നേരം ആറിന് നടക്കും. ക്രാന്തിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആകണം എന്നതടക്കം ഉള്ള തീരുമാനങ്ങളും പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യും.
ക്രാന്തിയുടെ നിലവിലുള്ള എല്ലാ അംഗങ്ങളെയും ക്രാന്തിയോട് ചേര്‍ന്നു സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള എല്ലാ പ്രവാസികളെയും യോഗത്തിലേക്കു ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
വിവരങ്ങള്‍ക്ക്: വര്‍ഗീസ് ജോയ് (ഡബ്ലിന്‍) 0894662664, മനോജ് ഡി. മാന്നാത്ത് (ഡബ്ലിന്‍) 0899515795, അഭിലാഷ് ഗോപാലപിള്ള (വെസ്റ്റ് മീത്തു) 0876284996, രാജു ജോര്‍ജ് (കോര്‍ക്ക്) 0879449893, അനീഷ് ജോണ്‍ (വാട്ടര്‍ഫോര്‍ഡ്) 0877511224.
റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍