Image

മാര്‍ ഈവാനിയോസ് ഓര്‍മ ആചരണവും അനുസ്മരണ പദയാത്രയും

Published on 05 July, 2018
മാര്‍ ഈവാനിയോസ് ഓര്‍മ ആചരണവും അനുസ്മരണ പദയാത്രയും
ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവും പുനരൈക്യ ശില്പിയുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ ഓര്‍മപെരുന്നാള്‍ യുകെയിലെ മലങ്കര കത്തോലിക്കാ സഭാ മിഷന്‍ കേന്ദ്രങ്ങളില്‍ വിവിധ തിരുക്കര്‍മങ്ങളോടെ ആചരിക്കുന്നു. 

ജൂലൈ 22ന് (ഞായര്‍) യുകെയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഐല്‍സ്‌ഫോഡ് സെന്ററില്‍ ഒന്നിച്ചുകൂടി കാവി വസ്ത്രങ്ങളണിഞ്ഞ് മാര്‍ ഈവാനിയോസിന്റെ സ്മരണ പുതുക്കി മലങ്കര മക്കള്‍ പള്ളികുരിശുമേന്തി നടന്നു നീങ്ങും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന പദയാത്രക്കുശേഷം വിശുദ്ധ കുര്‍ബാനയും അനുസ്മരണ സമ്മേളനവും നടക്കും. സഭ കോഓര്‍ഡിനേറ്ററ് ഫാ. തോമസ് മടുക്കമൂട്ടില്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. 

ജൂലൈ 15ന് (ഞായര്‍) ഉച്ചകഴിഞ്ഞ് ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയം കേന്ദ്രീകരിച്ച് അനുസ്മരണ പദയാത്രയും വിശുദ്ധ കുര്‍ബാനയും അനുസ്മരണ സമ്മേളനവും നടക്കും. സെന്റ് തോമസ് മൂര്‍ ദേവാലയത്തില്‍നിന്നും ഉച്ചകഴിഞ്ഞ് രണ്ടിന് പ്രാര്‍ഥനയോടെ പദയാത്രക്ക് തുടക്കം കുറിക്കും. തുടര്‍ന്നു സെന്റ് പാട്രിക് ദേവാലയത്തില്‍ സ്വീകരണവും സ്‌നേഹവിരുന്നും നടക്കും. 

ഷെഫീല്‍ഡിലെ മലങ്കര മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്ക് കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ചാപ്ലയിന്മാരായ ഫാ. രഞ്ജിത് മഠത്തിപറന്പില്‍, ഫാ. ജോണ്‍ അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക