ലണ്ടന്‍: പതിനേഴാമത് യുകെകെസിഎ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷകരമായ ദിവ്യബലിയില്‍ യുകെകെസിഎയുടെ യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുത്തിരിക്കുന്ന ഗായകസംഘം. ഗീതങ്ങള്‍ ആലപിക്കും. വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലും ഫാ. മാത്യു കാട്ടാങ്ങല്‍, ഫാ. സജി തോട്ടം, ഫാ. ജസ്റ്റിന്‍ കാരക്കാട്ട്, ഫാ. പോള്‍ വെട്ടിക്കാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും.
ഫാ. സാജി തോട്ടം വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ലിറ്റര്‍ജി കമ്മിറ്റിയുടെ ചെയര്‍മാന്‍ യുകെകെസിഎ വൈസ് പ്രസിഡന്റ് ബിപിന്‍ ലൂക്കോസ് പണ്ടാരശേരിയുടെ നേതൃത്വത്തില്‍ ജോസ് മുഖച്ചിറ, സാജന്‍ പടിക്കമാലില്‍, തോമസ് പാലകന്‍, ജോബി എബ്രഹാം, ഷിന്േ!റാ കെ. ജോണ്‍, ജെയ് തോമസ്, ജയന്‍ മുപ്രാപള്ളിയില്‍, സജി രാമച്ചിനാട്, ബെന്നി ആശാരിപറന്പില്‍, ടോമി പടപുരക്കല്‍ എന്നിവര്‍ സെന്‍ട്രല്‍ കമ്മിറ്റിക്കൊപ്പം ചേര്‍ന്ന് ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
റിപ്പോര്‍ട്ട്: ജോണി മാത്യു