Image

യൂറോപ്പിലെ ടാറ്റാ സ്റ്റീലും തൈസന്‍ ക്രൂപ്പും കൈകോര്‍ക്കുന്നു

ജോര്‍ജ് ജോണ്‍ Published on 02 July, 2018
യൂറോപ്പിലെ ടാറ്റാ സ്റ്റീലും തൈസന്‍ ക്രൂപ്പും കൈകോര്‍ക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പിലെ ടാറ്റാ സ്റ്റീലും ജര്‍മന്‍ സ്റ്റീല്‍ കമ്പനി തൈസന്‍ ക്രൂപ്പും ഒന്നിക്കുന്നു. 50:50 അനുപാതത്തിലുള്ള സംയുക്ത കമ്പനിയുടെ പേര് തൈസന്‍ക്രൂപ്പ് ടാറ്റാ സ്റ്റീല്‍ എന്നാണ്. രണ്ട് കൂട്ടരും ചേരുമ്പോള്‍ യൂറോപ്പിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍ വ്യവസായ ഗ്രൂപ്പാകും. ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ വംശജന്‍ ലക്ഷ്മി മിത്തലിന്റെ ആര്‍സലോര്‍ മിത്തല്‍ ആണ്. 

ഒന്നര ദശകം മുമ്പ് ആംഗ്ലോഡച്ച് കമ്പനി കോറ?സിനെ വാങ്ങിയാണ് ടാറ്റാ സ്റ്റീല്‍ യൂറോപ്പിലേക്ക് കടന്നത്. പിന്നീട് സ്റ്റീല്‍ വ്യവസായം തളര്‍ച്ചയുടെ ഘട്ടത്തിലായപ്പോള്‍ ഈ വികസനം ടാറ്റാ ഗ്രൂപ്പിന് ബാധ്യതയായി.

ഇതിന്‍ന്റെ പശ്ചാത്തലത്തിലാണ് തൈസന്‍ക്രൂപ്പുമായുള്ള സംയുക്ത സംരംഭം. സംയുക്ത കമ്പനിക്ക് 2,000 കോടി ഡോള?ര്‍ (1,36,000 കോടി രൂപ) വിറ്റുവരവും 48,000 ജീവനക്കാരും ഉണ്ട്.

അടിസ്ഥാനപരമായി ശക്തവും മത്സരക്ഷമവുമായ ഒരു യൂറോപ്യന്‍ സ്റ്റീല്‍ ഭീമനാകും സംയുക്ത കമ്പനി എന്ന് ടാറ്റാ സ്റ്റീല്‍ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

യൂറോപ്പിലെ ടാറ്റാ സ്റ്റീലും തൈസന്‍ ക്രൂപ്പും കൈകോര്‍ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക