Image

ആലഞ്ചേരി-കുമ്മനം കൂടിക്കാഴ്ചയ്‌ക്കെതിരെ ഒരുവിഭാഗം വൈദികര്‍

Published on 21 June, 2018
ആലഞ്ചേരി-കുമ്മനം കൂടിക്കാഴ്ചയ്‌ക്കെതിരെ ഒരുവിഭാഗം വൈദികര്‍

കോട്ടയം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും സീറോ മലബാര്‍ സഭാ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഷേധവുമായി ഒരുവിഭാഗം വൈദികര്‍. കേരളത്തിന് പുറത്ത് സോനം ചെയ്യുനന് വിവിധ സന്യാസ സഭകളിലെ വൈദികരാണ് പ്രധാനമായും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 'കലാപകാലത്തെ പ്രണയം' എന്ന പേരില്‍ ഫാ.ജോസ് വള്ളിക്കാട്ട് എം.എസ്.ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കലാപകാലത്തെ പ്രണയം
2016 ലെ അമേരിക്കന്‍ പ്രെസിഡന്റ് ഇലക്ഷന്‍ സമയം. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് പാപ്പായുമായി ഒരു അഭിമുഖം ആഗ്രഹിച്ചു. എന്നാല്‍ പാപ്പാ അതിനു വഴങ്ങിയില്ല. എന്നാല്‍ ട്രംപ് റോമാ സന്ദര്‍ശിച്ചപ്പോള്‍ ആതിഥ്യ മര്യാദ പ്രകാരം പപ്പാ പത്തു മിനുട്ട് കൂടിക്കാഴ്ച അനുവദിച്ചു, എന്നാല്‍ പത്രക്കാരെയും, ഫോട്ടോഗ്രാഫേഴ്‌സ് നെയും അകത്തു കടക്കാന്‍ പാപ്പാ അനുവദിച്ചില്ല.

2014 ഡിസംബര്‍ 14 ലോകം ഉണര്‍ന്നത് അമേരിക്കയും ക്യൂബയും തമ്മിലുള്ള ദീര്‍ഘകാലമായ ഉപരോധം രമ്യതയിലായി എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്. പ്രസിഡന്റ് ബാരാക് ഒബാമയെയും റൗള്‍ കാസ്‌ട്രോയെയും ലോകം വാഴ്ത്തുമ്പോള്‍ ഒബാമ കണ്ഠമിടറി പറഞ്ഞത്, ഫ്രാന്‍സിസ് പാപ്പായുടെ ആത്മീയ ഇടപെടല്‍ ഇല്ലായിരുന്നു എങ്കില്‍ ഈ രമ്യതപ്പെടല്‍ സാധിക്കില്ലായിരുന്നു എന്നാണു.

സാമൂഹ്യ ഇടപെടലുകളെ കുറിച്ച് കത്തോലിക്കാ നേതാക്കന്മാര്‍ക്കും, അല്ലാത്തവര്‍ക്കും പഠിക്കാനുള്ള ഏറ്റവും ഉത്തമമായ പാഠപുസ്തകം പാപ്പാ കഴിഞ്ഞേ ഉള്ളൂ.

മത നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല എന്ന് മാത്രമല്ല, അത് അങ്ങനെ വേണം താനും. പക്ഷെ ഒരാളുടെ ചെയ്തികള്‍ വിലയിരുത്തപ്പെടുന്നത് അയാള്‍ എന്ത് ചെയ്തില്ല എന്നതിന്റെ കൂടെ പശ്ചാത്തലത്തിലാണ്. ഒരാള്‍ എന്ത് പറയുന്നു എന്നത് വിലയിരുത്തപ്പെടുന്നത് അയാളുടെ മൗനത്തിന്റെ പശ്ചാത്തലത്തിലാണ്. സൗഹൃദ വിരുന്ന് എന്ന് വിളിക്കപ്പെടുന്ന ഒരു സന്ദര്‍ശനം വിലയിരുത്തപ്പെടുന്നതും, ചര്‍ച്ചാവിഷയമാകുന്നതും അത് പ്രതിനിധാനം ചെയ്യുന്നവരുടെ സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമേ ആവൂ. ആരാധകര്‍ എത്ര തൊണ്ട പൊട്ടി അലറിയാലും അത് മറിച് ആവില്ല എന്ന് യുക്തിയുള്ള ആര്‍ക്കും അറിയാം. അല്ലാത്തവര്‍ക്ക് ആത്മീയ തിമിരമോ, ഡിമെന്‍ഷ്യയോ ഉണ്ടാവും. (ഇതു പപ്പാ ഫ്രാന്‍സിസിസിന്റെ വാക്കുകളാണ്).

ആവശ്യത്തിന് സേവനങ്ങള്‍  ആരോഗ്യവും, വിദ്യാഭ്യാസവും, പൊതുജന സേവയും  സഭയില്‍ നിന്ന് കൈപ്പറ്റിയിട്ടും രാഷ്ട്രീയ ലാഭത്തിനു വേണ്ടി െ്രെകസ്തവരെയും, ന്യൂനപക്ഷങ്ങളെയും, മറ്റു അവശ വിഭാഗങ്ങളെയും പീഡിപ്പിക്കുന്ന പ്രത്യയ ശാസ്ത്രമുള്ള ഒരു ഏജന്‍സിയുമായി ഔപചാരികമോ, ആശയപരമോ, സൗഹാര്‍ദപരമോ ആയ സംവാദങ്ങള്‍ ഉണ്ടാവാം, ഉണ്ടാവണം. എന്നാല്‍ സഭ നിലകൊള്ളുന്ന െ്രെകസ്തവ നിലപാടുകളെ കോംപ്രമൈസ്സ് ചെയ്തുകൊണ്ട് 'നേട്ടങ്ങള്‍' എന്ന് നേതൃത്വം മാത്രം നിര്‍വചിക്കുന്ന താത്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള ഒരു സംവാദവും നീതികരിക്കപ്പെടാനാവില്ല. സഭയുടെ എന്ത് നിലപാടാണ് ഇക്കാര്യങ്ങളിലുള്ളത് എന്ന് അറിയാന്‍ തീര്‍ച്ചയായും സഭാവിശ്വാസികള്‍ക്കും പൊതു സമൂഹത്തിനും അവകാശമുണ്ട്. ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരുക്കുന്ന കൂടിക്കാഴ്ച കേവലം സഹൃദപരമാണ് എന്ന് ചുമ്മാ തള്ളിക്കളയാതെ, ഇതിനു മുമ്പ് രാഷ്ട്രീയസാമൂഹ്യ വിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍ എന്താണ്, ആരുമായി കൂടിക്കാഴ്ച നടക്കുന്നോ ആ പ്രത്യയശാസ്ത്രം സഭക്കും, മനുഷ്യത്വത്തിനും മുന്നില്‍ വയ്ക്കുന്ന നിലപാടുകള്‍ എന്താണ് എന്ന് പൊതുസമൂഹവും, വിശ്വാസ സമൂഹവും അറിഞ്ഞിരിക്കേണ്ടതാണ്. കാര്യമാത്ര പ്രസക്തമല്ലാതെ പത്രങ്ങളില്‍ ഇടംപിടിക്കുന്ന അത്തരം ശൃംഗാര ചിത്രങ്ങള്‍ പൊതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അനുരണനം ചിത്രത്തിലുള്ളവര്‍ക് മാത്രം ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം കൂടിക്കാഴ്ചകള്‍ മനുഷ്യനും, പ്രകൃതിക്കും, സമൂഹത്തിനും പൊതുവായ ഗുണം നല്‍കുന്ന തരത്തില്‍ പരിവര്‍ത്തനപ്പെടുത്തുവാന്‍ ആത്മീയ വ്യക്തികള്‍ക്കു കടമ ഉണ്ട്. പ്രസിഡന്റ് ആയതിനു ശേഷം ട്രംപ് ഫ്രാന്‍സിസ് പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിച്ചു. തന്റെ മൂന്നു അപ്പസ്‌തോലിക പ്രബോധനങ്ങള്‍ ട്രംപിന് സമ്മാനിച്ച ശേഷം അത് വിശദമായി പഠിച്ചു പ്രായോഗികമാക്കാന്‍ ഉപദേശിച്ചാണ് വിട്ടത്. 'അത് ഞാന്‍ ചെയ്‌തോളാം' എന്ന് ട്രംപ് അനുസരണയോടെ സമ്മതിക്കുകയും ചെയ്തു.

നിഷ്പക്ഷമായും അങ്ങേയറ്റം രാജ്യതാല്പര്യം ലക്ഷ്യം വക്കുകയും ചെയ്തു സഭയിലെ ധീരരായ ചില മെത്രാന്മാര്‍ നിരുപദ്രവകരമായ പ്രാര്‍ത്ഥനാഹ്വാനങ്ങള്‍ പുറപ്പെടുവിച്ചു എന്ന കാരണത്താല്‍ 'രാജ്യദ്രോഹികള്‍' എന്ന് കുറ്റപ്പെടുത്തി, വിലകൊടുത്തു വാങ്ങിയ മാധ്യമങ്ങളില്‍ അന്തിച്ചര്‍ച്ചക്കു അത് വിഷയമാക്കിയ പ്രത്യയശാസ്ത്രം പേറുന്നവരാണ് അവര്‍. സമാനമായ മാനവ ഇടപെടലുകള്‍ നടത്തിയില്ല എന്നതു പോകട്ടെ, ആ അവസരങ്ങളില്‍ അവര്‍ക്കു ധാര്‍മികമോ, ആത്മീയമോ, സാമൂഹ്യമോ ആയ പിന്തുണ കൊടുക്കാതെ ആസനത്തില്‍ അമര്‍ന്നിരുന്നു അധരം പൂട്ടിയവരുടെ മനസിലാണ് ഇപ്പോള്‍ സൗഹൃദത്തിന്റെ മയില്‍പീലി വിടരുന്നത്.

'ഗവര്‍ണ്ണര്‍ക്ക് രാഷ്ട്രീയമില്ല' എന്ന എന്റെ രാഷ്ട്രീയ അവബോധത്തെ വെല്ലുവിളിച്ച കാഴ്ചയും ബുദ്ധിയും ഇല്ലാത്ത ആരാധകരോട് എന്ത് പറയാന്‍? ഗവര്‍ണ്ണര്‍ എന്ന പദവിയെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതും, നമ്മുടെ ഭരണഘടന ഏറ്റവും വെല്ലുവിളി അഭിമുഖീകരിക്കുന്നതുമായ ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നു, ഗോവ, ജാര്‍ഖണ്ഡ്, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും, ഈ അടുത്ത കാലത്തു ഡല്‍ഹിയിലും, ഉള്ള സംഭവ വികാസങ്ങള്‍ തെളിയിക്കുന്നുണ്ടല്ലോ. സഖ്യകക്ഷികള്‍ ഒന്നൊന്നായി ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രഭരണ പാര്‍ട്ടി ഇന്നലെ ജമ്മു കാശ്മീരില്‍ തങ്ങളുടെ പിന്തുണയോടെ ഭരിച്ചിരുന്ന പാര്‍ട്ടിയുടെ പാലം വലിച്ചത് നഷ്ടക്കച്ചവടത്തിനോ അതോ കൂടുതല്‍ നേട്ടമുണ്ടാക്കാനോ എന്ന് അറിയാന്‍ നാലാം കഌസ് വിദ്യാഭ്യാസം മതി. സാമൂഹ്യമായും സാംസ്‌കാരികമായും ഇന്ത്യയുടെ ഏറ്റവും ലോല പ്രദേശമായ ജമ്മുവില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി നേട്ടം കൊയ്യുക എന്ന അവരുടെ കുതന്ത്രത്തെ അംഗീകരിച്ചു ഉറപ്പിച്ച 'രാഷ്ട്രീയം ഇല്ലാത്ത' ഒരു പ്രെസിഡന്റും ഇപ്പോള്‍ നമുക്ക് ഉണ്ട്. അങ്ങനെയുള്ള ഒരു പദവി വഹിക്കുന്ന ആള്‍ക്ക് എല്ലാവിധ സഹായ സഹകരണവും കൊടുക്കണം എന്ന് മിസോറാമിലെ സഭാ മേലധ്യക്ഷന്മാരോട് സഹോദര സഭയുടെ തലവന്‍ അഭ്യര്‍ത്ഥിച്ചു പോലും. ശൃംഗാരത്തിന്റെ പരമകാഷ്ഠ! പ്രണയത്തിനു കണ്ണില്ല, ആരാധകര്‍ക്കും. അവര്‍ ആന്റണ്‍ ചെഖോവിന്റെ 'ദി പ്രൊപോസല്‍' വായിക്കുക, അല്പം റിലാക്‌സേഷന്‍ കിട്ടും.

ആരെയും ശത്രുവായി കാണുന്നത് െ്രെകസ്തവ ധര്‍മ്മത്തിന് നിരക്കുന്നതല്ല. ശത്രു ഉണ്ടാവാനേ പാടില്ല എന്നതാണ് െ്രെകസ്തവ ആത്മീയതയുടെ ഉച്ചകോടി. എന്നാല്‍ പ്രതിലോമമായ പ്രത്യയ ശാസ്ത്രം പുലര്‍ത്തുന്ന വിഭാഗങ്ങളുമായി താത്കാലിക നേട്ടത്തിന് വേണ്ടി കൈകോര്‍ക്കുന്നത് മതപരമായി ചിന്തിച്ചാല്‍ അങ്ങേയറ്റം െ്രെകസ്തവ വിരുദ്ധവും, സാമൂഹ്യമായി ചിന്തിച്ചാല്‍ അത്യന്തം മനുഷ്യാവകാശ വിരുദ്ധവും ആണ്. രാഷ്ട്രീയ പാര്‍ട്ടികളെ പ്രീണിപ്പിച്ചാല്‍ മാത്രമേ, െ്രെകസ്തവര്‍ക്ക് സമാധാനമായി ജീവിക്കാനാവൂ എന്ന ചിന്ത, ക്രിസ്തു ദൈവപുത്രനും, ലോകരക്ഷകനുമാണ് എന്ന അടിസ്ഥാന തത്വത്തിലുള വിശ്വാസരാഹിത്യം തന്നെയാണു. രാഷ്ട്രീയ പാര്‍ട്ടികളെ പ്രീതിപ്പെടുത്തി നമ്മുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് നാം സേഫ് സോണ്‍ കളിക്കുന്നതിന് തുല്യമാണ്. അത് െ്രെകസ്തവ ആത്മീയജീവിതത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നായ സഹജീവി സ്‌നേഹത്തിനു എതിരാണ്. അത് ക്രിസ്തു പൊറുക്കും എന്ന് കരുതുന്നില്ല.

സിറിയയിലും, ഇന്തോനേഷ്യയിലും, ഈജിപ്തിലും മറ്റിടങ്ങളിലും െ്രെകസ്തവര്‍ പീഡനത്തിന് ഇരയാകുമ്പോള്‍ ഫേസ്ബുക്കില്‍ പടമിടുകയും കൊന്ത ചൊല്ലി പീഡനത്തിനായി പ്രാര്‍ത്ഥിക്കുകയും, രക്തസാക്ഷികളെ വാഴ്ത്തുകയും ചെയ്യുന്നവരാണ് ഇവിടെ പീഡിപ്പിക്കപ്പെടാതിരിക്കാനും സഭാസ്വത്തിനു സംരക്ഷണം കിട്ടാനും രാഷ്ട്രീയക്കാരെ പ്രീണിപ്പിക്കുന്നതു. ഈ പ്രീണനങ്ങള്‍ക്കു മുമ്പോ പിമ്പോ അക്രമങ്ങള്‍ക്കു കുറവുണ്ടോ? നമ്മുടെ സന്യാസിനികളും വിശ്വാസികളും ആണ് പീഡനത്തിന് ഇരയാവുന്നത്. ദളിതരും, സ്ത്രീകളും, ന്യൂനപക്ഷങ്ങളും അനുദിനം പീഡനത്തിനിരയാവുന്ന നമ്മുടെ നാട്ടിലെ നിത്യസംഭവങ്ങളോട് പോലും പ്രതികരിക്കാനാവാത്ത വിധം നാം അപരന്റെ വേദനയില്‍ നിന്ന് ദൂരെയാകുന്നു.

പ്രണയം ശാശ്വതമാകണമെങ്കില്‍ ചില മറവികള്‍ അനിവാര്യമാണ്, രാഷ്ട്രീയത്തിനാണേലും, മതത്തിനാണേലും. പക്ഷെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമ്പോള്‍ മറവി പറ്റുമോ?

Join WhatsApp News
Pastor John Samuel 2018-06-21 23:13:08
ഹാ ഹാ ഹാ ബൈബിളിന്‍റെ  ദൈവീകത,
എന്‍റെ പൊന്ന് മാത്തുള്ള സായിപ്പേ!
ചിരിച്ചു ചിരിചു വിക്കി പോയി
പിന്നെ എഴുതാം 
Ninan Mathulla 2018-06-21 21:37:17

Most of the views of the reporter of this news (looks like emalayalee) is agreeable with my reasoning. Is this meeting to protect the resources and wealth of the Catholic Church while ignoring the other groups and their interests in spreading the Gospel of Jesus Christ in India? This is a time when most Christian groups in India in mission work are facing persecution from Hindu fundamentalists. So is this meeting to protect the interests of Catholic Church in India while ignoring other Christian groups there?

 

When I wrote my second book, ‘Bibilinte Daivikatha- Vimarsananghalkulla Marupadi’ as reply to M.M Akbar’s book ‘Bibilinte Daivikatha- Vimarsananghal, Vasthuthakal’ initially no press in India that I approached was ready to print the book. OM Books my previous book printer told me the subject is too sensitive for them as the subject is religious debate against Muslims. They were afraid that Muslims will come and burn their facilities. There was reason to worry as Muslims have done it in the past. One of my friends who has a offset press in Pathanamthitta had promised me to print the book for me. When the book was ready, and when he talked with his Dad in Kerala he was asked to ‘shut up’ as he was afraid that Muslims will come and burn his press. The memory of chopping the hand of a professor was alive in his mind. One of my friends in Kerala, the editor of one of the Christian Magazines in Kerala- ‘Christhavachintha’ advised me that printing the book in USA and bringing to Kerala is the only solution.

 

I was in a difficult situation as I did not anticipate such a situation. I was not familiar with M. M. Akbar or his writings. My brother who debate with Muslims online printed this book from M.M. Akbar’s website free and brought to me and asked that I must write a reply to this book. After reading the book I got the inspiration to write a reply. This book was free to download for more than ten years from his website, and M. M. Akbar made free distribution of the book in college campuses. No Christian Church came forward to write a reply to this book that criticized the Christian faith that Bible is corrupt and manipulated, and it was full of provocative criticisms of Jesus and the faith. Looks like, they were afraid that Muslims will come and burn their facilities. Catholic churches and other churches have many PhD holders in theology. A Bishop could have asked any one of them to write a reply to the book. I put my life on the line to write the book and get it printed as they could chop my hands off or even kill me when I visited Kerala.

 

At that time Mr. K.C Joseph, director of the the acquisition division of OM Books visited USA, and I shared the books again with him. He asked to send the book to him, and let the committee review it. The reply came that they will print the book. Their committee found nothing provocative in the book or personal attack against Muhammad their prophet. The book at the same time praised the prophet for some of his good qualities but answered one by one all the criticism in Akbar’s book against Bible and Christian faith in the same order as it was in Akbar’s book. It asked also counter questions to defend the Muslim faith based on Koran in the light of Akbar’s criticisms of Christian faith. My intention was to educate Muslim, and not to make them enemies.

 

 

The book was printed and a copy was sent to M.M. Akbar through a friend of him. I got reply through the friend that he read the book. It was only one month before that he came to Thiruvalla the center of Christian faith, and challenged Christians in a public meeting there. Any how the debate and public meetings challenging Christian faith slowly stopped.

 

Protecting own interests is one thing. Whether heaven approve of such things is a different thing.

 

ഗലീലക്കാരന്‍ യേശു 2018-06-22 07:28:21
ബൈബിളിലെ ദൈവം, സീനായി മലയില്‍ വസിച്ച  ഒരു കാട്ടാളന്‍ ആയിരുന്നു. അയാള്‍ക്ക് ചുട്ട ഇറച്ചി പ്രിയം ആയിരുന്നു. സ്ത്രികളെ പേടിയും ആയിരുന്നു. മോശയെ കൊന്നു സിപ്പോറയെ അടിച്ചെടുക്കാന്‍ നോക്കി. പഷേ സിപ്പോറ ഒരു കല്‍ കത്തി കൊണ്ട്  കാട്ടാള ദൈവത്തിന്‍റെ ലിംഗം മുറിക്കാന്‍ വെട്ടി, രക്തത്തില്‍ കുളിച്ച ദൈവം ഓടി, അന്ന് മുതല്‍ പുരുഷന്മാര്‍ ലിംഗം മുറിക്കണം എന്ന് ദൈവം - എനിക്ക് ഇല്ലാത്തതു നിനക്ക് എന്തിനു എന്ന്!.
ഇതാണ് ബൈബിളിലെ ദൈവം മാത്തു. ഞാന്‍ ഇ ദൈവത്തിന്‍റെ മകന്‍ അല്ല. എന്‍റെ ശിഷ്യര്‍ കൂടുതലും സ്ത്രികള്‍ ആയിരുന്നു. പെണ്ണിനെ പേടി ഉള്ള പത്രോസും പൌലോസും കൂടി എന്‍റെ പേരില്‍ പല സഭകളും ഉണ്ടാക്കി. കണ്ടോ ഇന്നും പെണ്ണുങ്ങളെ പുരോഹിതര്‍ ആക്കുമോ അപ്പോസ്തോലിക സഭകള്‍.
Joseph 2018-06-22 06:19:42
ഫാദർ ജോസ് വള്ളിക്കാട്ടിലിന്റെ ഒരു തള്ളൽ ലേഖനം! കർദ്ദിനാൾ ആലഞ്ചേരി മറ്റൊരു സ്റ്റേറ്റിലെ ഗവർണറുമായി അഭിമുഖ സംഭാഷണം നടത്തിയാൽ അതിൽ എന്ത് തെറ്റ്? ഇന്ത്യയുടെ ഒരു പൗരനായ അദ്ദേഹത്തിൻറെ പൗരാവകാശത്തെ കടിഞ്ഞാണിടാൻ ഈ പുരോഹിതനു എന്തവകാശം? ഭൂമി വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന ആലഞ്ചേരിയെ ഞാൻ പിന്താങ്ങുകയല്ല. ഒരു യുക്തിയില്ലാത്ത ലേഖനം വായിച്ചപ്പോൾ പ്രതികരിച്ചുവെന്നു മാത്രം. 

ട്രംപും മാർപാപ്പയുമായുള്ള മുഴുവൻ സംഭാഷണവും യൂട്യൂബിലുണ്ട്. വിഐപികളും സെക്രട്ടറിമാരും പ്രസിഡന്റും മാർപാപ്പായുമൊത്ത് ഡിന്നർ കഴിക്കുന്ന വീഡിയോയും കാണാം. അക്കൂടെ ന്യൂസ് റിപ്പോർട്ടർമാരെ അനുവദിച്ചില്ലെങ്കിൽ ഈ വീഡിയോകളും, മാർപാപ്പയും പ്രസിഡന്റുമായുള്ള സംഭാഷണങ്ങളും പകർത്തിയെടുത്തത് ആരാണ്?

ഫ്രാൻസീസ് മാർപാപ്പയെ ലോകം മുഴുവൻ ആദരിക്കുന്നു. പക്ഷെ ഇല്ലാത്ത പുകഴ്ത്തലുകൾക്ക് ആവശ്യമുണ്ടോ? ഒരു അമേരിക്കൻ പ്രസിഡണ്ടിന് മാർപാപ്പാ പത്തു മിനിറ്റു കാണാൻ മാത്രമേ അനുവദിച്ചുപോലും! തമാശ തന്നെ! ട്രംപുമായി തമ്മിൽ കാണാൻ മാർപാപ്പ അനുമതി കൊടുത്തില്ലപോലും! അമൃതാനന്ദ മയിയും ഫ്രാൻസീസ് മാർപാപ്പയും തമ്മിലുള്ള ഫോട്ടോ ഇന്റർനെറ്റിൽ കാണാം. കമ്മ്യുണിസ്റ്റുകാരൻ പിണറായി വിജയൻ മാർപാപ്പായെ കേരളത്തിൽ ക്ഷണിച്ചിട്ടുണ്ട്. ഫാദർ വള്ളിക്കാട്ടിലിനു അതിനു വിരോധമില്ലേ?

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനെന്നുമാണ് പ്രമാണം. അതുകൊണ്ടു അർഹമായ ബഹുമാനം അതാത് കാലത്ത് രാജ്യം ഭരിക്കുന്നവർക്ക് കൊടുത്തതുകൊണ്ടു തെറ്റുണ്ടെന്ന് തോന്നുന്നില്ല. ശ്രീ കുമ്മനം എന്നെങ്കിലും വർഗീയ പ്രസ്താവനകൾ ഇറക്കിയതായി ഓർമ്മയില്ല. മാത്രമല്ല ആലഞ്ചേരിയും പ്രധാനമന്ത്രി മോദിയുമായി പല തവണ അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്. അന്നൊന്നും ഒരു പുരോഹിതനും പരാതിയുമായി വന്നുമില്ല. 

വള്ളിക്കാടൻ പറയുന്നത് ഭരിക്കുന്ന പാർട്ടിയെ വെറുപ്പിച്ച് സഭയുടെ കുഞ്ഞാടുകളെ നയിക്കണമെന്നാണ്. 1957-ൽ ഭരിക്കുന്ന സർക്കാരിനെതിരെ വിമോചന സമരമുണ്ടാക്കി. 'ഫ്ലോറിയെന്ന ഗർഭിണിയെ ചുട്ടു കരിച്ച സർക്കാരെ' എന്നു വിളിച്ചുകൂവാൻ നൂറു കണക്കിന് കുപ്പായ ധാരികളും നിരത്തിലിറങ്ങിയിരുന്നു.

രക്തസാക്ഷികളെ സൃഷ്ടിച്ചാലേ സഭ വളരുകയുള്ളൂവെന്ന് നിർദ്ദയരായ ഈ കുപ്പായ ധാരികൾക്ക് അറിയാം. അതുപോലെ ഭാരതസഭ വളരാനും ക്രിസ്തുവിനെപ്പോലെ ഒരു രക്തസാക്ഷിയെ വേണമായിരുന്നു. അങ്ങനെ സെന്റ് തോമസ് എന്ന ഒരു സങ്കൽപ്പ മനുഷ്യനെ കുന്തം കൊണ്ട് കുത്തി കൊല്ലുന്നതായ കഥകളുമുണ്ടാക്കി. 

തൃശൂർ ബിഷപ്പ് ആൻഡ്രുസ് താഴത്തിനെപ്പോലെ അധികാര മോഹികൾ സഭയുടെ തലപ്പത്ത് വരണമെന്ന് മോഹിക്കുന്നു. അദ്ദേഹത്തിൻറെ അധീനതയിലുള്ള തലോർ പള്ളിയുൾപ്പടെ എട്ടു പള്ളികളോളം ഇന്ന് അടിപിടിയിലാണ്.

തെരുവു ഗുണ്ടകളെപ്പോലെയാണ് ഇവറ്റകൾ കുപ്പായം മുട്ടിനു മുകളിൽ തിരുകി തെരുവിൽ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന് പരിഹാരമായി മാർപാപ്പാ ഇടപെടണം. സഭയുടെ സ്വത്തുക്കൾ സർക്കാരിന്റെയും അല്മെനികളുടെയും നിയന്ത്രണത്തിൽ കൊണ്ടുവരുകയെന്നതാണ് പരിഹാരം. അതിന് ചർച്ച് ആക്റ്റ് പാസാക്കണം. അല്ലെങ്കിൽ സീറോ മലബാർ സഭ പലതായി പിളരാനും സാധ്യതയുണ്ട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക