Image

മെസ്സി കാഴ്ചക്കാരനായി; അര്‍ജന്റീനയ്ക്ക് പിഴച്ചു; ക്രൊയേഷ്യ ഒന്നിനു മുന്നില്‍

Published on 21 June, 2018
മെസ്സി കാഴ്ചക്കാരനായി; അര്‍ജന്റീനയ്ക്ക് പിഴച്ചു; ക്രൊയേഷ്യ ഒന്നിനു മുന്നില്‍

മോസ്‌കോ: എതിര്‍ പോസ്റ്റില്‍ ഗോളടിക്കാന്‍ കഴിയാതിരുന്ന അര്‍ജന്റീന ക്രൊയേഷ്യയ്ക്ക് താലത്തില്‍ വച്ച് ഒരു ഗോള്‍ സമ്മാനിച്ചു. ഗോള്‍കീപ്പര്‍ വില്ലി കബല്ലാരോ ഇട്ടുകൊടുത്ത ഒരു പന്ത് സമര്‍ഥമായി വലയിലെത്തിച്ച ആന്റെ റെബിച്ചാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്.

ഗോളി മെര്‍ക്കാഡോ കബല്ലാരോയ്ക്ക് പന്ത് തട്ടിക്കൊടുക്കുമ്പോള്‍ വീണ്ടും മെര്‍ക്കാഡോയ്ക്ക് തന്നെ കൊടുക്കാനുള്ള കബല്ലാരോയുടെ ശ്രമമാണ് ആത്മഹത്യാപരമായത്. നേരത്തെ കാലിലേയ്ക്ക് ഇട്ടുകൊടുത്ത പന്ത് ഒന്നാന്തരമൊരു വോളിയിലൂടെ റെബിച്ച് വലയിലെത്തിച്ചു. അര്‍ജന്റീന ഞെട്ടിയ നിമിഷം.

മെസ്സി ഏറെക്കുറേ കാഴ്ചക്കാരനായി നില്‍ക്കുന്ന അത്യപൂര്‍വ കാഴ്ചയ്ക്കും ഒന്നാം പകുതി സാക്ഷ്യം വഹിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക