Image

പൊലീസിലെ ദാസ്യപ്പണി; വാര്‍ത്തകള്‍ പോലീസിന്റെ മനോവീര്യം കെടുത്തുന്നു':ഡിജിപി

Published on 21 June, 2018
പൊലീസിലെ ദാസ്യപ്പണി; വാര്‍ത്തകള്‍ പോലീസിന്റെ മനോവീര്യം കെടുത്തുന്നു':ഡിജിപി


പൊലീസിലെ ദാസ്യപ്പണി വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. വിഷയത്തില്‍ മുതിര്‍ന്ന ഉദ്യോഗസഥര്‍ക്കെതിരെ വ്യാജ പ്രചരണങ്ങളാണ്‌ ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും ഇത്‌ പൊലീസിന്റെ മനോനില തകര്‍ക്കുകയാണെന്നും ഡിജിപി വ്യക്തമാക്കി. ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറിലാണ്‌ ഇത്തരം പരാമര്‍ശങ്ങളുള്ളത്‌.

സംസ്ഥാന പൊലീസില്‍ നടന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളില്‍ കൃത്യമായ നടപടികള്‍ തുടങ്ങികഴിഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ തെറ്റായ കണക്കുകളും വിവരങ്ങളും നിരത്തി വ്യാജപ്രചാരണം നടത്തുകയാണെന്നും ഡിജിപി കുറ്റപ്പെടുത്തി. ദാസ്യപ്പണി വിവാദവുമായി ബന്ധപ്പെട്ട്‌ തങ്ങളുടെ പേരുകള്‍ വലിച്ചിഴക്കുന്നതില്‍ ഐപിഎസ്‌ ഉദ്യോഗസ്ഥര്‍ എതിര്‍പ്പ്‌ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഡിജിപിയുടെ പ്രതികരണം.

`ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ ചില മാധ്യമങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജ കാമ്പയിനുകള്‍ നടത്തുകയാണ്‌. തെറ്റായ വിവരങ്ങളുടെയും കണക്കുകളുടെയും ഊഹങ്ങളുടെയും പേരിലാണ്‌ പ്രചാരണം നടക്കുന്നത്‌.

ഇത്തരത്തില്‍ ചില അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളില്‍ അധികവും സ്ഥിരീകരിക്കാത്തതും തെറ്റായതും അടിസ്ഥാനമില്ലാത്തും അസത്യവുമാണ്‌. ഇത്തരം വാര്‍ത്തകള്‍ പോലീസിന്റെ മനോവീര്യം കെടുത്തുകയും പൊതുജനങ്ങള്‍ക്കിടയില്‍ പോലീസ്‌ സേനയോട്‌ തന്നെ വിശ്വാസക്കുറവുണ്ടാക്കുകയും ചെയ്യും. പോലീസിനെപ്പോലെ മാധ്യമങ്ങള്‍ക്കും സമൂഹത്തോട്‌ ഉത്തരവാദിത്വമുണ്ട്‌'
സര്‍ക്കുലറില്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക