Image

പരിസ്ഥിതി ലോല മേഖലയില്‍ നിന്ന്‌ തോട്ടങ്ങളെ ഒഴിവാക്കി

Published on 21 June, 2018
പരിസ്ഥിതി ലോല മേഖലയില്‍ നിന്ന്‌ തോട്ടങ്ങളെ ഒഴിവാക്കി

പരിസ്ഥിതി ലോല മേഖലയില്‍ നിന്ന്‌ തോട്ടങ്ങളെ ഒഴിവാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട്‌ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്‌താവന നടത്തി. നിലവിലെ വന നിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്ന നടപടിയാണിത്‌ . കേരള ഫോറസ്റ്റ്‌ (വെസ്റ്റിംഗ്‌ & മാനേജ്‌മെന്റ്‌ ഓഫ്‌ എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ്‌) ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഈ തീരുമാനം കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക്‌ കനത്ത ആഘാതം സൃഷ്ടിക്കുന്നതാണെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക