Image

പോര്‍ച്ചുഗലിനെ ക്രിസറ്റിയകാനോ കരകയറ്റി; മൊറോക്കോ പുറത്ത്

Published on 20 June, 2018
പോര്‍ച്ചുഗലിനെ ക്രിസറ്റിയകാനോ കരകയറ്റി; മൊറോക്കോ പുറത്ത്

മോസ്‌ക്കോ: വമ്പന്‍ മാര്‍ജിനിലുള്ള ഒരു ജയമാണ് മൊറോക്കോയ്‌ക്കെതിരേ പോര്‍ച്ചുഗലില്‍ നിന്ന് പ്രതീക്ഷിച്ചത്. സ്‌പെയിനിനെതിരായ സമനിലയ്ക്കുശേഷം അവര്‍ക്ക് ജയം അനിവാര്യവുമായിരുന്നു. എന്നാല്‍ ലിസ്‌നിക്കി സ്‌റ്റേഡിയത്തില്‍ അവരെ തുണയ്ക്കാനുണ്ടായിരുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമായിരുന്നു.നാലാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ നേടിയ ഒരു മിന്നുന്ന ഹെഡ്ഡര്‍ ഗോളില്‍ പൊരുതിക്കളിച്ച മൊറോക്കോയോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു പോര്‍ച്ചുഗല്‍.

പോര്‍ച്ചുഗലിനെ വിറപ്പിച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റവാങ്ങിയ മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ അവര്‍ ഇറാനോടാണ് തോറ്റത്. മൗനിന്യോയുടെ ഒരു ക്രോസ് താഴ്ന്നു പറന്ന് പിഴവില്ലാതെ കുത്തിയിടുകയായിരുന്നു ക്രിസ്റ്റ്യാനോ. മൊറോക്കന്‍ ഗോളിക്ക് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല ഈ ഗോളിന് മുന്നില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക