Image

ജമ്മു കശ്‌മീരില്‍ ഗവര്‍ണര്‍ ഭരണം

Published on 20 June, 2018
ജമ്മു കശ്‌മീരില്‍ ഗവര്‍ണര്‍ ഭരണം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി രാജിവെച്ചതോടെ അരക്ഷിതാവസ്ഥയിലായ ജമ്മു കശ്‌മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നു. പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി രാജി വെച്ചതോടെ ഗവര്‍ണര്‍ ഭരണത്തിന്‌ അനുമതി ആവശ്യപ്പെട്ട്‌ സംസ്ഥാന ഗവര്‍ണര്‍ എന്‍.എന്‍.വോറ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‌ ശുപാര്‍ശ നല്‍കിയിരുന്നു. ശുപാര്‍ശ അംഗീകരിച്ച രാഷ്ട്രപതി ഗവര്‍ണര്‍ ഭരണം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന്‌ അറിയിക്കുകയായിരുന്നു

2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരിക്കാന്‍ തങ്ങള്‍ക്ക്‌ അനുകൂലമായ ജനവിധി ഉണ്ടായില്ലെന്നിരിക്കെ, ബദല്‍ മന്ത്രിസഭ രൂപവത്‌കരിക്കാനുള്ള സാധ്യത നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തള്ളിയതോടെയാണ്‌ ഗവര്‍ണര്‍ ഭരണത്തിന്‌ വഴിയൊരുങ്ങിയത്‌. മറ്റാരുടെയും പിന്തുണ സ്വീകരിക്കില്ലെന്ന്‌ മഹ്‌ബൂബ മുഫ്‌തിയും വ്യക്തമാക്കിയിരുന്നു. 1977നു ശേഷം എട്ടാം തവണയാണ്‌ സംസ്ഥാനത്ത്‌ ഗവര്‍ണര്‍ ഭരണം നിലവില്‍ വരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക