Image

തനിക്കെതിരായ പരാതി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ഗവാസ്‌ക്കര്‍ ഹൈകോടതിയില്‍

Published on 20 June, 2018
തനിക്കെതിരായ പരാതി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ഗവാസ്‌ക്കര്‍ ഹൈകോടതിയില്‍

കൊച്ചി: എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനമേറ്റ പൊലീസ്‌ ഡ്രൈവര്‍ ഗവാസ്‌ക്കര്‍ തനിക്കെതിരായ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌?ൈഹകോടതിയെ സമീപിച്ചു. തനിക്കെതിരെ എ.ഡി.ജി.പിയുടെ മകള്‍ സ്‌നിക്‌ത നല്‍കിയ പരാതി റദ്ദാക്കണമെന്നാണ്‌ആവശ്യം. സ്‌ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ്‌ ഗവാസ്‌ക്കറിനെതിരെ സ്‌നിക്‌ത കേസ്‌? നല്‍കിയത്‌.

തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്ന്‌ ഗവാസ്‌ക്കര്‍ ഹരജിയില്‍ വ്യക്‌തമാക്കി. എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനത്തില പരിക്കേറ്റ ഗവാസ്‌കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്‌സയിലാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക