Image

എ.വി.ജോര്‍ജിന്‌ മരണത്തില്‍ പങ്കുണ്ട്‌ ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വീണ്ടും ശ്രീജിത്തിന്റെ കുടുംബം

Published on 20 June, 2018
എ.വി.ജോര്‍ജിന്‌ മരണത്തില്‍ പങ്കുണ്ട്‌ ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വീണ്ടും ശ്രീജിത്തിന്റെ കുടുംബം


കൊച്ചി: വരാപ്പുഴയില്‍ പൊലീസ്‌ കസ്റ്റഡിയില്‍ ശ്രീജിത്ത്‌ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ ആവര്‍ത്തിച്ച്‌ കുടുംബം വീണ്ടും രംഗത്ത്‌.

എസ്‌പിയായിരുന്ന എ.വി.ജോര്‍ജിന്‌ ശ്രീജിത്തിന്റെ മരണത്തില്‍ വ്യക്തമായ പങ്കുണ്ട്‌. ജോര്‍ജിനെതിരെ കേസെടുക്കണം. കേസിലെ പൊലീസ്‌ ഉദ്യോഗസ്ഥരുടെ പങ്ക്‌ വെളിപ്പെടാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള ആവശ്യപ്പെട്ടു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക