Image

ഹന്‍സികയെ നാണം കെടുത്തി കാറ്റ് പണി കൊടുത്തു

Published on 19 June, 2018
ഹന്‍സികയെ നാണം കെടുത്തി കാറ്റ് പണി കൊടുത്തു

തമിഴ്, തെലുഗ് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഹന്‍സിക. മികച്ച ഫാഷനിസ്റ്റ് കൂടിയായ ഹന്‍സികയുടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഹന്‍സികയ്ക്ക് എട്ടിന്റെ പണിയാണ് വസ്ത്രധാരണം കൊണ്ട് ലഭിച്ചത്.

മുംബൈ വിമാനത്താവളത്തില്‍ നിന്നും ഹൈദരാബാദിലേക്ക് അമ്മയോടൊപ്പം മടങ്ങുകയായിരുന്നു ഹന്‍സിക. ന്യൂഡ് നിറത്തിലുള്ള ഫ്രില്‍ഡ് ടോപ്പും സ്പഗറ്റിയും ധരിച്ചാണ് താരം വിമാനത്താവളത്തില്‍ എത്തിയത്. പക്ഷേ ആഞ്ഞ് വീശിയ കാറ്റ് താരത്തിന് പണി കൊടുക്കുകയായിരുന്നു. കാറ്റില്‍ നേരിയ തുണി കൊണ്ടുള്ള ടോപ് മുകളിലേക്ക് പറന്നുയര്‍ന്നു. വിമാനത്താവളത്തില്‍ കൂടിയിരുന്ന പാപ്പരാസികള്‍ സംഭവം കൃത്യമായി വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് താരം വസ്ത്രം നേരെയാക്കി വിമാനത്താവളത്തിനുള്ളില്‍ കടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക