മലയാളത്തിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരുന്ന ഉണ്ണിയുടെ വിവാഹമെന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ആരാധികമാര്‍ക്കായി തന്റെ ഭാവി വധുവിനെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ വെളിപ്പെടുത്തുകയാണ് ഉണ്ണി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണിയുടെ വെളിപ്പെടുത്തല്‍
ബാഹ്യ സൗന്ദര്യത്തിലല്ല കാര്യം എങ്കിലും നീണ്ട മൂക്ക് എനിക്ക് വളരെ ഇഷ്ടമാണ്, നല്ലൊരു കുട്ടിയായിരിക്കണം. എക്‌സര്‍സൈസ്, ഫിറ്റ്‌നസ് എന്നിവയോടു താല്പര്യമുള്ള ആളാണെങ്കില്‍ നല്ലത്. നല്ല മനസ് ഉള്ള വ്യക്തിയായിരിക്കണം. അധ്യാപികയാകുന്നത് നല്ലതാണ്. എന്റെ അമ്മ ഒരു അധ്യാപികയാണ്. അതുകൊണ്ട് തന്നെ അധ്യാപകരുടെ ജീവിത രീതി എനിക്ക് നല്ലപോലെ അറിയാം. ഡാന്‍സ്, പാട്ട് എന്നിവയോടുള്ള താല്പര്യം ഉണ്ടായെങ്കില്‍ നല്ലതാണ്. കാരണം എന്റെ പ്രൊഫഷനെക്കുറിച്ച് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും'ഉണ്ണി പറയുന്നു.
ചാണക്യതന്ത്രം ആണ് ഉണ്ണിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ സാരിയുടുത്ത് സ്ത്രീയായുള്ള ഉണ്ണിയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു .