Image

ഗുരുതരാവസ്ഥയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച്‌ ആംബുലന്‍സ്‌ ഡ്രൈവര്‍ മുങ്ങി

Published on 19 June, 2018
 ഗുരുതരാവസ്ഥയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച്‌ ആംബുലന്‍സ്‌ ഡ്രൈവര്‍ മുങ്ങി

ഗുരുതരാവസ്ഥയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച്‌ ആംബുലന്‍സ്‌ ഡ്രൈവര്‍ കടന്നുകളഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലാണ്‌ സംഭവം .അത്യാസന്ന നിലയിലായ രോഗിയെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടു വന്നത്‌.

എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ ആംബുലന്‍സിലാണ്‌ രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചത്‌. ഒരാള്‍ മാത്രമായിരുന്നു രോഗിയുടെ സഹായത്തിനായി കൂടെയുണ്ടായിരുന്നത്‌. ഇയാളെ ഒപി ടിക്കറ്റ്‌ എടുക്കുന്നതിന്‌ പറഞ്ഞുവിട്ട ശേഷമാണ്‌ ഡ്രൈവര്‍ രോഗിയെ ഉപേക്ഷിച്ച്‌ മുങ്ങിയത്‌.

വരാന്തയില്‍ കിടന്ന രോഗിയെ ആശുപത്രി ജീവനക്കാര്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. രോഗി ഇപ്പോള്‍ ഗുരുതരാവസ്ഥ തരണം ചെയ്‌തിട്ടുണ്ട്‌. അത്യാസന്ന നിലയിലായ രോഗിയെ ഉപേക്ഷിച്ചുപോയ ആംബുലന്‍സ്‌ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ആശുപത്രി അധികൃതര്‍ പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക