Image

രാഹുല്‍ ഗാന്ധിക്ക്‌ 48ാം പിറന്നാള്‍! ആശംസ നേര്‍ന്ന്‌ പ്രധാനമന്ത്രി

Published on 19 June, 2018
രാഹുല്‍ ഗാന്ധിക്ക്‌ 48ാം പിറന്നാള്‍! ആശംസ നേര്‍ന്ന്‌ പ്രധാനമന്ത്രി

ദില്ലി: കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്‌ ജന്മദിനാശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്‌. 'കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്‌ ജന്മദിനാശംസകള്‍. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

2018 ജൂണ്‍ 19ന്‌ 48ാം ജന്മദിനം ആഘോഷിക്കുന്ന രാഹുല്‍ ഗാന്ധിക്ക്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആര്‍ജെഡി നേതാവ്‌ തേജസ്വി യാദവ്‌ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ജന്മദിനാംസകള്‍ നേര്‍ന്നു. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന്‌ ശേഷമുള്ള ആദ്യ ജന്മദിനത്തില്‍ ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. ട്വിറ്റര്‍, ഫേസ്‌ബുക്ക്‌ തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഹാപ്പിബര്‍ത്ത്‌ഡേ രാഹുല്‍ ഗാന്ധി എന്ന ഹാഷ്ടാഗോട്‌ കൂടിയായിരുന്നു ആശംസാ സന്ദേശങ്ങള്‍ പ്രവഹിച്ചത്‌.

പതിവുപോലെ ഇത്തവണയും കുടുംബത്തോടൊപ്പമാകും രാഹുല്‍ ഗാന്ധിയുടെ ജന്മദിനാഘോഷമെന്നാണ്‌ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക